
Malayalam
‘ദയവായി ആരുമിത് പരീക്ഷിക്കരുത്’ തന്റെ പുതിയ ചിത്രം പങ്കുവെച്ച് സംവൃത സുനില്‍; കമന്റുകളുമായി ആരാധകര്‍
‘ദയവായി ആരുമിത് പരീക്ഷിക്കരുത്’ തന്റെ പുതിയ ചിത്രം പങ്കുവെച്ച് സംവൃത സുനില്‍; കമന്റുകളുമായി ആരാധകര്‍

ഒരുകാലത്ത് മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍ ഒരുപാടധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ സംവൃത സുനില്‍ പങ്കുവച്ച ചിത്രവും അതിന് നല്കിയ ക്യാപ്ഷനുമാണ് വൈറലാവുന്നത്. റെയില്‍ പാളത്തില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന സംവൃതയെയാണ് ചിത്രത്തില്‍ കാണാനാവുക. പൗരാണികമായ റെയില്‍വേ ട്രാക്കിലാണ് താനിരിക്കുന്നത് എന്ന് കുറിച്ചാണ് സംവൃത എത്തിയിരിക്കുന്നത്.
‘ഞാനിരിക്കുത് പൗരാണികമായ, തകര്‍ന്ന ഒരു റെയില്‍വേ ട്രാക്കിലാണ്. ദയവായി ഉപയോഗത്തിലുള്ള ഒരു റെയില്‍വേ ട്രാക്കില്‍ ആരുമിത് പരീക്ഷിക്കരുത്’ എന്നാണ് സംവൃത ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഒരു ട്രെയ്ന്‍ വരികയാണെങ്കില്‍ എന്തു ചെയ്യും എന്നിങ്ങനെയുള്ള നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് സംവൃത സുനില്‍. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ അഖില്‍ ജയരാജുമായുള്ള വിവാഹ ശേഷമാണ് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തത്.
എങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിന് ശേഷം സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ 2019ല്‍ ആണ് സംവൃത വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തിയത്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...