ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ സിനിമയിലെ തുടക്കകാലത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനായി ഒരു യുഗ്മഗാനം വേണമെന്ന് സംവിധായകന് തന്നോട് പറഞ്ഞതും അതിനായി തന്നെ നിര്‍ബന്ധിച്ച വിചിത്രമായ സംഭവത്തെ കുറിച്ചും പ്രിയങ്ക പറയുന്നു.
മറ്റേതൊരു നടിയെയും പോലെ, പ്രിയങ്കയ്ക്കും കരിയറിലെ ആദ്യ കാലത്ത് വലിയ പോരാട്ടങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുമായി ഇടപെടേണ്ടി വന്നു. ഓര്‍ക്കാനിഷ്ടപ്പെടാത്ത ചില കാര്യങ്ങളാണ് നേരിടേണ്ടി വന്നതെന്ന് താരം പറയുന്നു. കരിയറിലെ കയ്പ്പേറിയ അനുഭവങ്ങളെ കുറിച്ച് പ്രിയങ്ക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ കവരുന്നത്.
ഒരു സംവിധായകന് തന്നോട് അടിവസ്ത്രം കാണിക്കാനാവശ്യപ്പെട്ടെന്ന നടിയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയില്‍ തന്റെ പാന്റീസ് കാണിക്കാനാണ് സംവിധായകന് ആവശ്യപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ആയിരുന്നു ഇത് എന്നാണ് സംവിധായകന് പറഞ്ഞതെന്നും പ്രിയങ്ക ചോപ്ര പറയുന്നു.
ഏതാണ്ട് നാലു തവണയൊളം ആ വാക്ക് അയാള്‍ ആവര്‍ത്തിച്ചു എന്നും ഹിന്ദിയില്‍ കേള്‍ക്കാന്‍ തീരെ രസമില്ലാത്ത വാക്കാണ് അയാളന്ന് ഉപയോഗിച്ചിരുന്നതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ സ്റ്റൈലിസ്റ്റിനോട് ഇത് എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതൊന്നും കാണിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമ കാണില്ലെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...