മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സാന്ത്വനം ഇപ്പോൾ റേറ്റിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ സീരിയലിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിരുന്നു സാന്ത്വനം.
പ്രേക്ഷകരെ മടിപ്പിക്കാതെ കഥ പറയ കൊണ്ട് തന്നെ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാവുകയായിരുന്നു . കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സ്വന്തനം ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് ആണ്. പിണക്കത്തിന് ശേഷം ശിവനും അഞ്ജലിയും ഒന്നിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണയുടെ പേരിലായിരുന്ന ഇരുവരും അകന്നത്. എന്നാൽ ഇരുവർക്ക് പരസ്പരം പിരിഞ്ഞ് കഴിയാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാർ ഇരുവരേയും ഒന്നിപ്പിക്കുകയായിരുന്നു.
പരസ്പരം കണ്ടതോടെ തെറ്റിദ്ധാരണ മാറിയിരിക്കുകയാണ്. ഇപ്പോഴിത തങ്ങളെ തെറ്റിക്കാൻ ജയന്തി കളിച്ച് കളികളെ കുറിച്ച് മനസ്സിലാക്കുകയാണ് അഞ്ജലി. ശിവൻ ആണെന്ന് അറിഞ്ഞു കൊണ്ടാണ് ജയന്തി മോശമായി സംസാരിച്ചതെന്ന് അഞ്ജലി മനസ്സിലാക്കുന്നു. ശിവനും സത്യം മനസ്സിലാക്കിയിരിക്കുകയാണ്. തെറ്റിദ്ധാരണ മാറിയതോടെ ശിവനും അഞ്ജലിയും കൂടുതൽ അടുക്കുന്നു. ശിവാഞ്ജലിമാർ ഒന്നിക്കുമ്പോൾ ജയന്തിക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയാണ്.
മുമ്പുള്ളതിലും മനോഹരമായ പ്രണയരംഗങ്ങളാണ് ഇപ്പോൾ സാന്ത്വനം പ്രേക്ഷകർക്കിടയിൽ നടക്കുന്നത്. അതുതന്നെയാണ് റേറ്റിങ്ങിലെ കുതിപ്പിന് കാരണമെന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. ശിവേട്ടനും അഞ്ജുവും മനസ്സ് തുടന്ന് സംസാരിക്കുന്നത് കാണാൻ കട്ട വെയ്റ്റിങിലാണ് ആരാധകർ. എല്ലാം അങ്ങനെ കലങ്ങി തെളിഞ്ഞു…. ആ ജയന്തിക്ക് ഒരു പണി കിട്ടണം…… അങ്ങനെ നമ്മുടെ ശിവജ്ഞലി മാരുടെ പിണക്കം ഫുൾ മാറി എന്നും പ്രേക്ഷകർ കുറിക്കുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...