Connect with us

ഇനി വേദികയുടെ കഷ്ട്ടകാലം,ഒന്നെങ്കിൽ സിദ്ധുവിന്റെ കൈ കൊണ്ടു അല്ലെങ്കിൽ രാമകൃഷ്ണന്റെ കൈ കൊണ്ട് വേദിക തീർന്നു; കുടുംബവിളക്ക് റിവ്യൂ !

Malayalam

ഇനി വേദികയുടെ കഷ്ട്ടകാലം,ഒന്നെങ്കിൽ സിദ്ധുവിന്റെ കൈ കൊണ്ടു അല്ലെങ്കിൽ രാമകൃഷ്ണന്റെ കൈ കൊണ്ട് വേദിക തീർന്നു; കുടുംബവിളക്ക് റിവ്യൂ !

ഇനി വേദികയുടെ കഷ്ട്ടകാലം,ഒന്നെങ്കിൽ സിദ്ധുവിന്റെ കൈ കൊണ്ടു അല്ലെങ്കിൽ രാമകൃഷ്ണന്റെ കൈ കൊണ്ട് വേദിക തീർന്നു; കുടുംബവിളക്ക് റിവ്യൂ !

മലയാളി വീട്ടമ്മമാരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ കഥ പറയുന്ന പരമ്പര നിരന്തരമായി റേറ്റിങ്ങിലും ഒന്നാമതായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ്. ഭർത്താവും കുടുംബവും ലോകമായി കണ്ട് ജീവിച്ച സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് സീരിയലിൽ പറയുന്നത്. കുടുംബാംഗങ്ങളുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ആഗ്രഹഹങ്ങളും സന്തോഷങ്ങളും ത്യജിച്ച സുമിത്രയ്ക്ക് തന്റെ കുടുംബ കൈവിട്ട് പോവുകയാണ്. ഭർത്താവ് സുഹൃത്തിനെ വിവാഹം കഴിക്കാൻ വേണ്ടി സൂമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ പോലും ആരോടും പരാതി പറഞ്ഞ് സുമിത്ര എത്തിയിരുന്നില്ല.

സുമിത്രയെ ഒഴിവാക്കിയിട്ട് സുഹൃത്തായ വേദികയെ ആണ് സിദ്ധാർത്ഥ് വിവാഹം കഴിക്കുന്നത്. നടി ശരണ്യ ആനന്ദ് ആണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണ കുമാർ മേനോൻ ആണ് സിദ്ധാർത്ഥ് ആയി എത്തുന്നത്. സുമിത്രയെ തോൽപ്പിക്കാൻ വേണ്ടിയാണ് വേദിക സിദ്ധുവിനെ വിവാഹം കഴിക്കുന്നത്. വേദികയുടെ ചതി മനസിലാവാതെയാണ് സിദ്ധു സുമിത്രയെ ഒഴിവാക്കി വേദികയെ കെട്ടുന്നത്. എന്നാൽ വിവാഹശേഷമാണ് വേദികയെ സിദ്ധുവിന് മനസ്സിലാവുന്നത്. എന്നാൽ ഇതോടെ താൻ ചെയ്ത തെറ്റ് സിദ്ധാർത്ഥിന് ബോധ്യപ്പെടുകയാണ്.

സിദ്ധാർത്ഥുമായുള്ള വിവാഹമോചനത്തിന് ശേഷം സുമിത്ര ആകെ മാറുകയാണ്. പാവം വീട്ടമ്മ ബോൾഡ് ആവുകയാണ്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്ന സുമിത്ര, എല്ലാവരേയും അതിശയപ്പെടുത്തുന്ന രീതിയിൽ ബിസിനസ്സിൽ വളരുകയായിരുന്നു. സുമിത്രയുടെ ഉയർച്ച ഏറ്റവും കൂടുതൽ നിരാശയപ്പെടുത്തിയത് വേദികയെ ആയിരുന്നു. വേദികയ്ക്ക് പതവും സുമിത്രയ്ക്ക് ഉയർച്ചയുമായിരുന്നു. സുമിത്രയ്ക്ക് മൗനമായി പിന്തുണക്കുകയാണ് സിദ്ധു,

സുമിത്രയെ കള്ളക്കേസിൽ കുടുക്കി ജയലിൽ ആക്കിയിരിക്കുകയാണ് വേദിക.സുമിത്രയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രീതയെ കൂട്ട് പിടിച്ചാണ് സുമിത്രയെ കുരുക്കിയിരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ വിശ്വാസമുള്ള സുമിത്ര ഭയപ്പെടാതെ പോലീസിനോടൊപ്പം പോവുകയാണ്. സുമിത്രയുടെ അറസ്റ്റ് കുടുംബാംഗങ്ങളെ ആകെ തകർത്തിട്ടുണ്ട്. സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ഭത്യപിതാവ് ശിവദാസ് മോനോന് താങ്ങാൻ കഴിഞ്ഞില്ല. സ്വന്തം മകളെ പോലെയായിരുന്നു സുമിത്രയെ കണ്ടിരുന്നത്. മകൻ ഉപേക്ഷിച്ച് പോയ മരുമകൾക്ക് ആശ്വാസമായിരുന്നു ഈ പിതാവ്. സുമിത്രയെ പോലീസ് കൊണ്ടു പോകുന്നത് ശിവദാസ് മേനോന്റെ ഹൃദയം തകർത്തിരുന്നു., ആശുപത്രിയിൽ ആയ പിതാവിന് ആശ്വാസമായി എത്തിയത് സിദ്ധാർത്ഥ് ആയിരുന്നു.

ഇപ്പോഴിത സുമിത്ര ജയിലിൽ നിന്ന് ഇറങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സഹോദരൻ ശ്രീകുമാറും സുഹൃത്ത് റോഹിത്തും ചേർന്നാണ് സുമിത്രയെ രക്ഷിക്കുന്നത്. സുമിത്ര പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ എല്ലാ സത്യവും സിദ്ധാർത്ഥ് അറിയുകയാണ്. ആശുപത്രി കിടക്കയിൽ കഴിയുന്ന അച്ഛനിൽ നിന്നാണ് സത്യം സിദ്ധു അറിയുന്നത്. സുമിത്രയെ കള്ളക്കേസിൽ കുടുക്കിയത് വേദികയാണെന്ന് ഞെട്ടലോടെയാണ് സിദ്ധു കേട്ടത്. സത്യങ്ങൾ മനസ്സിലാക്കിയ സിദ്ധു വേദികയെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ രംഗം കാണാനായി കാത്തിരിക്കുന്നത്. കുടുംബവിളക്കിന്റ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

സിദ്ധാർഥ് വേദികയെ ഇറക്കി വിടുന്നത് കാണാൻ കട്ട വെയ്റ്റിംഗ് എന്നാണ് ആരാധകർ പറയുന്നത്. അച്ചാച്ചൻ പൊളിച്ചു…അത് സിദ്ധുനോട് പറഞ്ഞത് നന്നായി. സിദ്ധു സത്യങ്ങൾ അറിയുന്നു, ഇനി വേദികയുടെ കഷ്ട്ടക്കാലം,ഒന്നെങ്കിൽ സിദ്ധുവിന്റെ കൈ കൊണ്ടു അല്ലെങ്കിൽ രാമകൃഷ്ണന്റെ കൈ കൊണ്ട് വേദിക തീർന്നു. വേദിക കുഴിച്ച കുഴിയിൽ വേദിക തന്നെ വീണുവെന്നും ആരാധകർ പറയുന്നുണ്ട്.

about kudumbavilakk

More in Malayalam

Trending

Recent

To Top