ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയില്ലെന്ന മോഹൻലാലിൻറെ വാദം പൊളിയുന്നു – പരാതി ലഭിച്ചുവെന്ന് ഇടവേള ബാബുവിന്റെ മൊഴി !!!
ദിലീപ് വിഷയത്തിൽ മോഹൻലാൽ വളരെ സംയമനം പാലിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ആക്രമിക്കപ്പെട്ട നടി ദിലീപ് ഇടപെട്ട് തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്ന് പരാതി നൽകിയിട്ടില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. പക്ഷെ ഇത് നുണയാണെന്ന് തെളിയുന്നു.
ദിലീപിനെതിരെ നടി പരാതിപ്പെട്ടതായി സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് നല്കിയ പഴയ മൊഴിയാണ് മോഹന്‍ലാലിന്റെ വാദത്തിന് ഘടകവിരുദ്ധമായി നിലകൊള്ളുന്നത്.തന്റെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കിയെന്ന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി ആരോപിച്ചപ്പോള്‍ മുതല്‍ താരസംഘടന പറയുന്നത് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ്. പക്ഷേ നേരത്തെ നടി പരാതി നല്‍കിയതായി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു.
തനിക്ക് നടിയുടെ പരാതി ശരിയാണെന്ന് തോന്നിയെന്നും മൊഴിയില്‍ പറയുന്നുണ്ട്. അതു ദിലീപുമായി സംസാരിച്ചു. എന്തിനാണ് ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയുടെ സമയത്ത് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് കാവ്യയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ മിണ്ടാതായിയെന്നും മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...