മലയാളി കുടുംബ പ്രേക്ഷകരുടെയും യൂത്തിന്റെയും ഹൃദയം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയം തൊട്ടു എന്നുതന്നെ പറയാം…
സൂര്യ എന്ന പാവം പെൺകുട്ടിയുടെ കഥയിൽ തുടങ്ങിയ പരമ്പര ഒരുപാട് കഥകൾ ഒളിഞ്ഞിരിക്കുന്ന അഥിതി ടീച്ചറുടെ ജീവിതത്തിലേക്ക് എത്തുകയും, പിന്നീട് ആദി സാറും അവരുടെ മകനായ ഋഷിയും ആദി കേശവ കോളേജും അതിന്റെ പ്രിൻസിപ്പലും ആദി സാറിന്റെ സഹോദരിയായ റാണിയമ്മയും അവരുടെ സാരിത്തുമ്പിൽ പിടിച്ചു നടക്കുന്ന കുഞ്ഞിയും റാണിയമ്മയുടെയും ആദി സാറിന്റെയും മറ്റൊരു സഹോദരനായ അനന്ദനും അയാളുടെ ഭാര്യ ലക്ഷ്മിയും അവരുടെ രണ്ട് അനുസരണയില്ലാത്ത പെണ്മക്കൾ നീതുവും നിമയും അങ്ങനെ ഒരു ഒരു വലിയ കുടുംബത്തിലേക്ക് സൂര്യ അവളുടെ കൂട് തേടിയെത്തുകയാണ്.
ചെറുപ്പത്തിലേ തന്നെ തനിച്ചാക്കി പോയ അമ്മയോടുള്ള ദേഷ്യം കാരണം ടീച്ചറോട് വെറുപ്പും അകൽച്ചയും കാണിക്കുന്ന ഋഷി ആദ്യം സൂര്യയെ വെറുപ്പോടെ കാണുന്നെങ്കിലും സൂര്യയിലേക്ക് പിന്നീട് ഋഷി അടുത്തുപോവുകയാണ്. എന്നാൽ, പണം മാത്രം ആഗ്രഹിക്കുന്ന സ്നേഹബന്ധങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത റാണിയമ്മ ഋഷിയുടെ വിവാഹം അവന്റെ കളിക്കൂട്ടുകാരിയായ മിത്രയുമായി പറഞ്ഞുറപ്പിക്കുകയും ആ ബന്ധം ഋഷിയിൽ അടിച്ചേൽപ്പിക്കുന്നതുമാണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നത്.
വർഷങ്ങളായി വാക്കാൽ ഉറപ്പിച്ച ബന്ധമായതുകൊണ്ട് പെട്ടന്ന് അതിനോട് നോ പറയാൻ പറ്റാതെ മാളികേക്കലിൽ വീർപ്പുമുട്ടി കഴിയുകയാണ് ഋഷി. ഇതിനിടയിൽ എസ് പി സൂരജ് എന്ന പ്രധാന കഥാപാത്രത്തെ പ്രേക്ഷകർ മറന്നോ?
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...