Connect with us

കലാമൂല്യമുള്ള സിനിമ എന്നൊന്നില്ല, നല്ല കഥയും സൂപ്പര്‍ സ്റ്റാറുമൊക്കെ ഉണ്ടായിട്ടും എത്രയോ സിനിമകള്‍ ഇവിടെ എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു, തന്റെ സിനിമ കാണാന്‍ എത്തുന്നവരും ടിക്കറ്റെടുത്ത് വരുന്നവരാണ്, തനിക്ക് സിനിമ അത്രയേ ഉള്ളൂ; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക് പരിപാടിയും. സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയ പണ്ഡിറ്റിനെ നവ്യ നായരും നിത്യ ദാസും അവതാരക ലക്ഷ്മി നക്ഷത്രയും ചേര്‍ന്ന് പരസ്യമായി അപമാനിച്ചുവെന്ന് കാട്ടി നിരവധി വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

ഇപ്പോഴിതാ തന്റെ സിനിമകള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സ്റ്റാര്‍ മാജിക് പരിപാടിയില്‍ പങ്കെടുത്തതിന്റെ വിവാദങ്ങള്‍ക്കിടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. തന്റെ സിനിമകള്‍ക്ക് എതിരെ നടക്കുന്ന വിമര്‍ശനങ്ങളോടും നടന്‍ ഇപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്.

കലാമൂല്യമുള്ള സിനിമ എന്നൊന്നില്ല. നല്ല കഥയും സൂപ്പര്‍ സ്റ്റാറുമൊക്കെ ഉണ്ടായിട്ടും എത്രയോ സിനിമകള്‍ ഇവിടെ എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു. അപ്പോള്‍ തന്റെ സിനിമ കാണാന്‍ എത്തുന്നവരും 100 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് വരുന്നവരാണ്, തനിക്ക് സിനിമ അത്രയേ ഉള്ളൂ.

സിനിമ തനിക്ക് പക്കാ ബിസിനസാണ്. മറ്റുള്ളവര്‍ എടുക്കുന്നത് പോലെ ഒരു സിനിമ എടുത്താല്‍ അത് മറ്റേതു പോലെ ഒന്ന് ആവുകയേ ഉള്ളൂ. എന്നാല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു സിനിമ എടുത്താല്‍ അത് സന്തോഷ് പണ്ഡിറ്റിന് മാത്രം പറ്റുന്ന ഒന്നാണ് എന്ന് തോന്നി. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനാദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു..

‘നിന്നെക്കാള്‍ കഴിവുള്ളവന്മാര്‍ക്ക് പറ്റിയിട്ടില്ലടാ, പറ്റുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു. അച്ഛന് അതിനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. ഒരു നിര്‍മ്മാതാവാകാന്‍ വലിയ കഴിവുണ്ടാവണമെന്ന് തോന്നിയില്ല. അതിനു കാശ് മതി. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും കഴിവ് വേണമല്ലോ എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

അതേസമയം, നവ്യയും നിത്യയും ഗസ്റ്റായി എത്തിയിരുന്ന പരിപാടിയില്‍ നടന്നതൊക്കെ താന്‍ അറിയാത്ത സംഭവമായിരുന്നു, അത് സ്‌ക്രിപ്റ്റഡാണോ എന്നറിയില്ല എന്നും നിലവാരമില്ലാതെയായി പോയി എന്നും അത് സംപ്രേഷണം ചെയ്യാതെ ഷോ ഡയറക്ടര്‍ക്ക് ഇടപെടല്‍ നടത്താമായിരുന്നു. തന്റെ കരിയര്‍ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുമ്പ് ഒരു വീഡിയോയിലൂടെ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top