Connect with us

എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല, അതാണ് സത്യം… ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല; അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്; തുറന്ന് പറഞ്ഞ് ചാർമിള

Malayalam

എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല, അതാണ് സത്യം… ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല; അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്; തുറന്ന് പറഞ്ഞ് ചാർമിള

എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല, അതാണ് സത്യം… ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല; അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്; തുറന്ന് പറഞ്ഞ് ചാർമിള

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ചാര്‍മിള. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ചാര്‍മിള ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നിൽക്കുകയായിരുന്നു

സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ 1991 ല്‍ പുറത്തിറങ്ങിയ ധനം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആയിരുന്നു ചാര്‍മിള മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറിയത്. മലയാളത്തിന് പുറമേ തമിഴും തെലുങ്കുമടക്കമുള്ള തെന്നിത്യന്‍ സിനിമകളില്‍ ചാര്‍മിള തിളങ്ങി. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്

ആദ്യ വിവാഹം പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാമതും വിവാഹിതയായി. അതും പരാജയമായതോടെ മകനൊപ്പം കഴിയുകയായിരുന്നു നടി. വിവാഹജീവിതം തനിക്ക് വിധിച്ചിട്ടുള്ളത് അല്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

അഭിനയിക്കാനുള്ള കഴിവ് ദൈവം തന്നെങ്കിലും വിവാഹത്തിന്റെ പിന്നാലെ പോയതോടെ തനിക്കത് നഷ്ടപ്പെടുകയായിരുന്നു. തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് അതാണെന്നും ഒരു മാധ്യമത്തിന്\ നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുകയാണ്

ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. കുറേ പേര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. കുറേ പേര്‍ക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്.

ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണമെന്ന് ഞാന്‍ തീരുമാനിക്കേണ്ടത് ആയിരുന്നു. അഭിനയിക്കാന്‍ ദൈവം കഴിവ് തന്നു. അതില്‍ ശ്രദ്ധികാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. ചിലര്‍ക്ക് കുടുംബ ജീവിതം നന്നാകും. പക്ഷേ ആ പ്രൊഫഷനില്‍ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷന്‍ തന്നു. നല്ല സിനിമകള്‍ തന്നു. ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണെന്ന് ചാര്‍മിള പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top