മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് സായി പല്ലവി. ഇപ്പോള്‍ വമ്പന്‍ പ്രൊജക്ടുകളോടും വലിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകളോടും ‘നോ’ പറയുന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. ദ ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
ആര്‍ക്കും വിഷമമുണ്ടാക്കാതെ, അവഹേളിക്കാത്ത രീതിയില്‍ ഓഫര്‍ നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും പേടിപ്പെടുത്തുന്നതുമായ കാര്യമാണെന്നാണ് താരം പറഞ്ഞത്. വേഷം നിരസിക്കുന്നത് സിനിമ മോശമായത് കൊണ്ടല്ല എന്നും സായ് പല്ലവി പറഞ്ഞു.
”ഞാന്‍ എന്നെത്തന്നെ ആ ക്യാരക്ടറില്‍ കാണാത്തത് കൊണ്ടാണ് ഓഫര്‍ നിരസിക്കുന്നത്. അല്ലാതെ സിനിമ മോശമായത് കൊണ്ടല്ല. എന്റെ അഭിപ്രായം പറയുന്നതില്‍ ഞാന്‍ എപ്പോഴും സത്യസന്ധമായിരിക്കും. ഇത് നല്ല സിനിമയാണെന്നും എന്നാല്‍ ഞാന്‍ ഈ വേഷം ചെയ്താല്‍ നന്നാവില്ലെന്നും അവരോട് തുറന്ന് പറയും,” സായ് പല്ലവി പറയുന്നു.ഞാന്‍ തുറന്ന് സംസാരിക്കുന്നത് കൊണ്ടുതന്നെ കേള്‍ക്കുന്നവര്‍ അത് മനസിലാക്കാറുണ്ട്. മറ്റൊരു സ്ക്രിപ്റ്റുമായി വീണ്ടും വരാം എന്ന് അവര്‍ പറയും. ബുദ്ധിമുട്ടേറിയതാണെങ്കിലും ആളുകള്‍ എന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
നേരത്തേ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കറി’ലെ റോള്‍ സായ് പല്ലവി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. തനിക്ക് റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ പേടിയുണ്ടെന്നും അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...