മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന. കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ നടി യമുനയുടെ രണ്ടാമതും വിവാഹിതയായത്. വിവാഹശേഷമാണ് നടി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്.
യമുന തീരെ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോൾ ഇതാ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് യമുന.
നടി യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതെന്തിന്, ആരായിരുന്നു കൂടെ എന്ന ക്യാപ്ഷനോടെയാണ് യമുന പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്
കഴിഞ്ഞ ആഴ്ചകളില്‍ ഹണിട്രാപ്പുകാരി എന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ അശ്വതി എന്ന പെണ്‍കുട്ടിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് യമുന പറയുന്നത്. നടി യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതെന്തിന്? ആരായിരുന്നു കൂടെ എന്ന് തുടങ്ങുന്ന വാര്‍ത്തകള്‍ക്കുള്ള മറുപടിയും അശ്വതിയെ പരിചയപ്പെട്ടതിനെ കുറിച്ചുമാണ് നടി വ്യക്തമാക്കുന്നത്.
താരത്തിന്റെ വാക്കുകളിലേക്ക്…
”മലയാള സിനിമയിലെ നസീര്‍ സാറിനെയും സത്യന് മാഷിനെയും കുറിച്ചുള്ള കഥകള്‍ ഒഴിച്ച് ബാക്കി എല്ലാവരെയും കുറിച്ചുള്ള ഒരു കഥയാണ് ഇന്നലെ ഒരു ഓണ്‍ലൈന്‍ മാധ്യമം ചര്‍ച്ച ചെയ്തത്. അതില്‍ യമുനയെന്ന പേര് മാത്രം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ആ യമുന ഞാന്‍ ആയത് കൊണ്ട് എന്നെ കുറിച്ച് ആരുടെയെങ്കിലും മനസ്സില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ഞാന്‍ തന്നെ തീര്‍ക്കുന്നതല്ലേ നല്ലതെന്ന് ചോദിച്ചാണ് യമുന എത്തിയിരിക്കുന്നത്. യമുന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു എന്ന് പറയുന്നത് വാസ്തവമാണ്. അത് മാധ്യമങ്ങളൊക്കെ ഹണിട്രാപ്പുകാരി എ്നന് പറയുന്ന അശ്വതിയെന്ന കുട്ടിയോടൊപ്പം താമസിച്ചു എന്നതും വാസ്തവമാണെന്ന് യമുന പറയുന്നു.
ഭര്‍ത്താവ് ദേവന്റെ ചോദ്യങ്ങള്‍ക്ക് മറുപടി എന്നോണമാണ് യമുന ബാക്കി കാര്യങ്ങള്‍ സംസാരിച്ചത്. എന്റെ ആരാധികയാണ് ആ കുട്ടി. 2018 ലോ പത്തൊന്പതിലോ മറ്റോ ആണ്. അന്ന് ഭാഗ്യജാതകം അടക്കം സീരിയലുകളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ആ സമയത്താണ് എന്റെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്. അറിയാത്ത നമ്പറായത് കൊണ്ട് എടുത്തില്ല. പിന്നെ നിരന്തരം കോള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് എടുക്കുന്നത്. കേള്‍ക്കുമ്പോള്‍ പെണ്‍ശബ്ദമാണ്. യമുന ചേച്ചി അല്ലേ, ഞാന്‍ ചേച്ചിയുടെ ഒരു ആരാധികയാണെന്ന് പറഞ്ഞാണ് അശ്വതിയെ പരിചയപ്പെട്ടത്. ഫേസ്ബുക്ക് റിക്വസ്റ്റും മെസ്സേജിന് മറുപടിയൊന്നും തന്നില്ലല്ലോ എന്ന് ചോദിച്ചു. ഫോണ്‍ അധികം ഉപയോഗിക്കാറില്ല. അതാണെന്ന് മറുപടി നല്‍കിയതെന്നും യമുന പറയുന്നു.
സര്‍ക്കാര്‍ ജോലിയാണ്, കൊല്ലംകാരിയാണ്, ഭര്‍ത്താവും മകളുമുണ്ട്. ശ്രീകാര്യത്തൊരു ഹോസ്റ്റലില്‍ നില്‍ക്കുകയാണ് ശനി, ഞായര്‍ വീട്ടില്‍ പോകും എന്നൊക്കെയാണ് സംസാരിച്ചത്. ചേച്ചിയെ നേരില്‍ കാണണം, കൂടെ നിന്നൊരു ഫോട്ടോയെടുക്കണം. ചന്ദനമഴ കാണുന്ന സമയത്ത് തുടങ്ങിയ ഇഷ്ടമാണെന്ന് ഒക്കെ ആ കുട്ടി പറഞ്ഞു. പ്രേക്ഷക മനസ്സില്‍ ഞാന്‍ യമുനയല്ല, കഥാപാത്രങ്ങളാണ്. പിന്നെ നിരന്തരം എന്നെ വിളിക്കുമായിരുന്നു. ചന്ദനമഴ കാലത്ത് എഞ്ചിനീയറിംഗ് കുട്ടികള്‍ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അവരും കാണാന്‍ വന്നിരുന്നു. മധുമതിയെ പോലൊരു അമ്മായിഅമ്മയെ കിട്ടാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അവരിലൊരു കുട്ടി പറഞ്ഞതെന്നും യമുന വെളിപ്പെത്തുന്നു.
അങ്ങനെ അശ്വതി ഇടയ്ക്ക് വിളിക്കും. മെസ്സേജ് അയയ്ക്കും. വിളിക്കുന്ന സമയത്തൊക്കെ ഞാന്‍ ഷൂട്ടിലായിരിക്കും. ഒരു ദിവസം വിളിച്ചപ്പോള്‍ ഞാന്‍ വീട്ടിലുണ്ട്, ഫ്രീയാണെങ്കില്‍ വന്നോളൂ എന്ന് പറഞ്ഞു. നല്ല പെരുമാറ്റമായിരുന്നു. കൂടെയിരുന്ന് ഫോട്ടോയെടുത്തു. കുറേ കഥകളൊക്കെ പറഞ്ഞു. ഫുഡൊക്കെ കഴിച്ചാണ് പോയത്. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. വാട്സാപ് സ്റ്റാറ്റസ് കാണുമ്പോഴൊക്കെ നല്ലതാണെന്ന് കമന്റ് ചെയ്യുമായിരുന്നു. ഏപ്രിലില്‍ ക്രൗണ്‍ പ്ലാസയില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അതിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്യാനൊക്കെ പറഞ്ഞിരുന്നു. അതേ കുറിച്ച് അറിഞ്ഞപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോ, എന്നേയും വിളിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകന്‍ തന്റെ സുഹൃത്താണെന്ന് പറഞ്ഞും അശ്വതി വിളിച്ചു.
അങ്ങനെയാണ് പോവുന്നത്, ഞാനും വരട്ടെയെന്ന് അശ്വതി ചോദിച്ചിരുന്നു. എന്തായാലും അസിസ്റ്റന്റിനെ കൊണ്ടുപോവും, അപ്പോള്‍ അശ്വതി വരട്ടെ, എനിക്കങ്ങനെ പ്രശ്നമൊന്നും തോന്നിയില്ലെന്നും യമുന പറഞ്ഞിരുന്നു. പരിപാടിയുടെ സംഘാടകനെ വിളിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അശ്വതിയെ അറിയാമെന്നും ഈ പരിപാടിയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടെ അക്കോമഡേറ്റ് ചെയ്യാന്‍ പറ്റുവാണെങ്കില്‍ ചെയ്യാനും സംഘാടകര്‍ പറഞ്ഞിരുന്നു. കുറേ ആര്‍ടിസ്റ്റുകളുണ്ടായിരുന്നു. അശ്വതിക്ക് എല്ലാവരേയും പരിചയമുണ്ടായിരുന്നു. അവരോട് സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ഒക്കെ ചെയ്തിരുന്നു.
ഞാന്‍ പ്രാക്ടീസിന് പോയി. അന്ന് എല്ലാ ആര്‍ടിസ്റ്റുകളും ആ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉണ്ടായിരുന്നു. എന്നെ അറിയുന്നവര്‍ക്കെല്ലാം ഞാന്‍ ജോലി കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോവുമെന്ന് അറിയാം. ആ പരിപാടി കഴിഞ്ഞ് ഗുരുവായൂരില്‍ പോയിട്ടേ തിരിച്ച് വരുള്ളൂവെന്ന് അശ്വതിയോട് പറഞ്ഞിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞാണ് തിരുവനന്തപുരത്തേക്ക് വന്നത്. ആ ഷോയ്ക്ക് ശേഷം ഞാന്‍ അശ്വതിയെ കണ്ടിട്ടില്ല. വിളിക്കുമായിരുന്നു. കുറേ നാള് വിളിയൊന്നും ഉണ്ടായിരുന്നില്ല. നമ്മുടെ കല്യാണം കഴിഞ്ഞപ്പോള്‍ ഫോട്ടോ കണ്ട് കല്യാണം കഴിഞ്ഞോന്ന് ചോദിക്കുകയും ആശംസകളൊക്കെ പറയുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് അശ്വതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ യൂട്യൂബിലൂടെ കണ്ടത്. അന്നേരം തന്നെ ഭര്‍ത്താവിനെ കാണിച്ചു ഞാന്‍ കുട്ടിയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞതായും യമുന സൂചിപ്പിക്കുന്നു.
ഒരു ആര്‍ട്ടിസ്റ്റ് ആകുമ്പോള്‍ ഇതൊക്കെ പതിവാണ്. ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞാല്‍ നിന്ന് കൊടുക്കും. ഇല്ലെങ്കില്‍ ജാഡ ആണെന്ന് പറയും. നമുക്ക് ഓരോരുത്തരെയും ചെകഞ്ഞു നോക്കാന്‍ പറ്റില്ലല്ലോ ഈ വിശദീകരണത്തില്‍ എല്ലാം ഉണ്ട്. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. യമുനയെ നല്ല പോലെ മനസിലാക്കുന്ന ഒരു ഭര്‍ത്താവ് ഉണ്ടല്ലോ. ഇതില്‍ കൂടുതല്‍ എന്ത് വേണം. യമുനയ്ക്ക് എന്നും സന്തോഷമായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് യമുനയുടെ പോസ്റ്റിന് താഴെ ആരാധകര്‍ പങ്കുവെക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...