ആറ് മാസം കൊണ്ട് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു; ഇത് എന്റെ ശരീരത്തില്‍ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചത്, ഒരിക്കലും മായാത്ത സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്‍പ്പടെ ശരീരത്തില്‍ ഉണ്ടായി; കങ്കണ
Published on

ജയലളിതയായി നടി കങ്കണ വേഷമിട്ട ചിത്രമാണ് തെൈലവി’. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും മുന്‍ നടിയുമായ ജെ.ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ അഭിനയത്തിന് കങ്കണ 20 കിലോഗ്രാം ഭാരം വര്‍ദ്ധിപ്പിക്കുകയും നിരവധി തവണ വലിയ ശാരീരിക പരിവര്‍ത്തനത്തിന് വിധേയമാകുകയും ചെയ്തിരുന്നു.
ശരീരഭാരം കൂട്ടിയതിന് പിന്നാലെ ആറു മാസത്തിനുള്ളില്‍ മറ്റൊരു സിനിമയ്ക്കായി ഭാരം കുറച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ കുറിച്ചാണ് കങ്കണ പറയുന്നത്. സിനിമയ്ക്കായി എടുത്ത തയ്യാറെടുപ്പുകള്‍ ഒരിക്കലും മായാത്ത പാടുകള്‍ ശരീരത്തില്‍ സമ്മാനിച്ചെന്ന് കങ്കണ പറയുന്നു.
”മുപ്പതുകളിലുള്ള ഞാന്‍ ആറ് മാസം കൊണ്ടാണ് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത്. ഇത് എന്റെ ശരീരത്തില്‍ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്‍പ്പടെ ശരീരത്തില്‍ ഉണ്ടായി” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കങ്കണ പറയുന്നു.
തലൈവിക്ക് ശേഷം ധാക്കഡ് എന്ന ചിത്രത്തിനായാണ് കങ്കണ ശരീരഭാരം കുറച്ചത്. ഇതാണ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയത്. രണ്ട് സിനിമകളും ചെയ്യുന്ന സമയത്തുള്ള ചിത്രങ്ങളും കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...