
Malayalam
അപ്പുവിനെ തേടി അമ്മയെത്തുന്നു; ശിവനും അഞ്ജലിയും സംസാരിക്കുന്നതെന്താകും; ഹരിയുടെ പ്ലാനിനൊപ്പം ആരാധകരും !
അപ്പുവിനെ തേടി അമ്മയെത്തുന്നു; ശിവനും അഞ്ജലിയും സംസാരിക്കുന്നതെന്താകും; ഹരിയുടെ പ്ലാനിനൊപ്പം ആരാധകരും !
Published on

കൂട്ടുകുടുംബത്തിന്റെ സ്നേഹവും സന്തോഷവും സ്ക്രീനിലേക്ക് ഒപ്പിയെടുക്കുന്ന ‘സാന്ത്വനം’ കലുക്ഷിതമായ മുഹൂര്ത്തങ്ങളിലൂടെയായിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത് , എന്നാലിപ്പോൾ തെറ്റിദ്ധാരണ മാറി ശിവനും അഞ്ജലിയും ഒന്നായിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുളള പ്രശ്നം അറിഞ്ഞ ബാലൻ അഞ്ജലിയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കുകയായിരുന്നു. പിറന്നാൾ ദിവസമായിരുന്നു അഞ്ജലി തിരികെ സാന്ത്വനം കുടുംബത്തിലേയ്ക്ക് മടങ്ങി എത്തിയത്. ആരാധാകർ ഏറെ സന്തോഷിച്ച ദിവസമായിരുന്നു അത്.
ശിവൻ ഒഴികെ ബാക്കിയെല്ലാവരും അഞ്ജലി തിരികെ എത്തിയ വിവരം അറിഞ്ഞിരുന്നു. അഞ്ജു വീട്ടിൽ തിരികെ എത്തിയ സമയം ശിവൻ പിറന്നാൾ സമ്മാനവുമായി അമ്മാവന്റെ വീട്ടിൽ എത്തുകയായിരുന്നു. അകത്തുണ്ടായിട്ടും അഞ്ജു മനപ്പൂർവ്വം ഇറങ്ങി വരാത്തതാണെന്ന് കരുതി പിറന്നാൾ , സമ്മാനവുമായി ശിവൻ തിരിക പോവുകയായിരുന്നു. അഞ്ജലിയെ കാണാൻ കഴിയാതിരുന്നത് ശിവനെ വേദനിപ്പിച്ചിരുന്നു. എന്നാൽ പിറന്നാളിന് ശിവൻ എത്താതിരുന്നത് അഞ്ജലിയേയും വിഷമിപ്പിച്ചിരുന്നു. എന്നാൽ രാത്രി ശിവൻ പിറന്നാൾ വിഷ് ചെയ്തതോടെ ഇരുവരും തമ്മിലുള്ള പ്രശ്നം മാറിയിരിക്കുകയാണ്.
ശിവനോടുളള അഞ്ജലിയുടെ തെറ്റിദ്ധാരണയും മാറിയിരിക്കുകയാണ്. ദേവിയാണ് ശിവന്റെ അവസ്ഥയെ കുറിച്ച് അഞ്ജലിയോട് പറയുന്നത്. പിന്നീട് കണ്ണനും താൻ കള്ളമാണ് പറഞ്ഞത് അഞ്ജവിനോട് പറഞ്ഞു. തന്നെ ശിവൻ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ അഞ്ജലി ഏറെ സന്തോൽഷിക്കുകയാണ്. കൂടാതെ അഞ്ജലിയുടെ പിറന്നാൾ ശിവന് അറിയാമായിരുന്നു എന്നും സമ്മാനം വാങ്ങിയ കാര്യവും കണ്ണൻ പറയുന്നു.
പരസ്പരമുള്ള തെറ്റിദ്ധാരണ മാറിയിട്ടും ഇരുവർക്കും സംസാരിക്കാൻ അവസരം കിട്ടിയില്ല. ഇത് അറിഞ്ഞ ഹരി ഇവർക്ക് സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ്. അഞ്ജലിയോട് സംസാരിക്കാൻ വേണ്ടി ശിവനേയും കൊണ്ട് ഹരി മടങ്ങി എത്തുകയാണ്. ഈ സമയം ശിവന്റെ വസ്ത്രങ്ങൾ അലക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് വീട്ടിലേയ്ക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുകയാണ്. അപ്പുവിനെ കാണാൻ വേണ്ടി അമ്മ വീട്ടിലെത്തുന്നു. തമ്പിയെ അറിയാതെയാണ് എത്തുന്നത്. ഇത് അപർണ്ണയെ ഏറെ സന്തോഷവതിയാക്കിയിട്ടുണ്ട്.
അപ്പു മാത്രമല്ല പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്. മമ്മിയെ കണ്ടപ്പോഴുളള അപ്പുന്റെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് ആരാധകർ പറയുന്നത്. മമ്മിയെ കണ്ടപ്പോഴുള്ള അപ്പുവിന്റെ സന്തോഷം കണ്ടിട്ട് നമ്മളാണ് ഏറ്റവും സന്തോഷിച്ചതെന്നും ആരാധകർ പറയുന്നുണ്ട്. ഇവരുടെ കോമ്പോ അടിപൊളിയാണെന്നും ഇവർ പറയുന്നു. കൂടാതെ ശിവനും അഞ്ജലിയും തമ്മിൽ മനസ് തുറന്ന് സംസരിക്കുന്നത് കാണാവ് കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുറെ നാളുകൾക്ക് ശേഷം ഇപ്പോഴാണ് അഞ്ചുവിന്റെയും,ശിവന്റെയും മുഖത്ത് തെളിച്ചം കണ്ടത്.. പിണക്കങ്ങൾക്ക് ശേഷമുള്ള ഇണക്കങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു വെന്നും ഫാൻസ് പറയുന്നുണ്ട്.
about santhwanam
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...