Connect with us

രമേശിന്റെ മകൻ കേണപേക്ഷിച്ചിട്ടും രണ്ടാം ഭാര്യ അത് വിട്ട് കൊടുത്തില്ല! ഒടുവിൽ വീട് വിട്ടൊഴിഞ്ഞു.. ഉപ്പുതൊട്ട് കർപ്പൂരം വരെ ഗോപിയായി, ഇന്നലെ രാത്രി സംഭവിച്ചത്….

Malayalam

രമേശിന്റെ മകൻ കേണപേക്ഷിച്ചിട്ടും രണ്ടാം ഭാര്യ അത് വിട്ട് കൊടുത്തില്ല! ഒടുവിൽ വീട് വിട്ടൊഴിഞ്ഞു.. ഉപ്പുതൊട്ട് കർപ്പൂരം വരെ ഗോപിയായി, ഇന്നലെ രാത്രി സംഭവിച്ചത്….

രമേശിന്റെ മകൻ കേണപേക്ഷിച്ചിട്ടും രണ്ടാം ഭാര്യ അത് വിട്ട് കൊടുത്തില്ല! ഒടുവിൽ വീട് വിട്ടൊഴിഞ്ഞു.. ഉപ്പുതൊട്ട് കർപ്പൂരം വരെ ഗോപിയായി, ഇന്നലെ രാത്രി സംഭവിച്ചത്….

നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ദുരൂഹതകളും ആരോപണങ്ങളും ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകനും സുഹൃത്തുക്കളും ഒരുപോലെ ആണയിട്ട് പറയുന്നു

മരണത്തിലെ ദുരൂഹതയിൽ അന്വേഷണം വേണമെന്ന് പൊലീസിനോട് മകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആത്മഹത്യയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ നൽകുന്ന സൂചന. റിപ്പോർട്ട് ഉടൻ തയ്യാറാകും.

പോലീസിന്റെയും അഭിപ്രായം മാനസികസമ്മർദത്തെ തുടർന്ന് രമേശ്ചെ ആത്മഹത്യ ചെയ്ത് എന്ന് തന്നെയാണ്. ഈ മനസിക സമ്മർദത്തിന്റെ കാരണമാണ് പോലീസ് ഇനി അന്വേഷിക്കേണ്ടത്

അതിനിടെ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളും മേട്ടുകടയിലെ വീട്ടിൽ നിന്നും മാറി. വീട്ടിലെ സാധനങ്ങൾ അടക്കം അവർ കൊണ്ടു പോവുകയായിരുന്നു. പൊലീസിന്റെ കൂടി നിർദ്ദേശം മാനിച്ചാണ് തീരുമാനം. തന്റെ മകന് ഈ വീട് വലിയശാല രമേശ് നേരത്തെ തന്നെ എഴുതി വച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന് വസ്തുത അംഗീകരിച്ചായിരുന്നു ഇത്.

ഇന്നലെ വൈകുന്നേരം തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ സ്വമേധയാ ഹാജരായ മിനി വീട്ടിൽ നിന്നും മാറുകയാണെന്നും അവിടെ നിന്നും അവരുടെ സാധനങ്ങൾ മാറ്റാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് മകനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. തങ്ങൾ യാതൊരു തടസവും ഉണ്ടാക്കില്ലെന്നും എന്നാൽ മറ്റാരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ സ്വമേധയാ തന്നെയാണ് ഒഴിയുന്നതെന്ന് എഴുതിനൽകണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ മിനിയും മകളും അതിന് തയ്യാറായില്ല.

എന്നാൽ സ്വന്തം സാധനങ്ങൾക്കൊപ്പം വീട്ടിലെ പാത്രങ്ങളടക്കമുള്ള സാധനങ്ങളും മിനി കൊണ്ടു പോവുകയായിരുന്നു.. ചെടികളും എടുത്തു. സ്വർണ്ണവും മറ്റും അവരുടേതെന്നാണ് അവർ പറയുന്നത്. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് കൈമാറിയത് മകനാണ്. ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വർണ്ണ കൊലുസും വേണമെന്ന് ഗോകുൽ രമേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മിനിയുടെ ആദ്യ ഭർത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവർ കൊണ്ടു പോയി. കൂടുതൽ തർക്കത്തിന് മകൻ ഗോകുലും നിന്നില്ല. പൊലീസ് സ്റ്റേഷനിൽ എത്തി എഴുതി വച്ചായിരുന്നു സാധനം മാറ്റൽ. ഇന്നലെ രാത്രിയാണ് രണ്ടാം ഭാര്യ വീടൊഴിഞ്ഞത്.

അതിനിടെ രമേശിന്റെ വീട്ടിൽ നിന്ന് മകൻ ഗോകുൽ രമേശിനെ പുറത്താക്കാനുള്ള നീക്കം നടന്നിരുന്നു. ഗോകുലിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി സിപിഎം നെ സമീപിച്ചിരുന്നു വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ കുടുംബം. പാർട്ടി ഓഫീസിൽ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ എന്നവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഒരാൾ എത്തുകയായിരുന്നു.

കോവളത്തെ സിപിഎം കാരനൊപ്പമായിരുന്നു ഇയാൾ എത്തിയത്. വലിയശാല രമേശിന്റെ വീട്ടിൽ തന്റെ സഹോദരിയ്ക്കാണ് അവകാശമെന്നും അത്കൊണ്ട് മകനെ ഒഴിവാക്കണമെന്നായിരുന്നു അഭ്യർത്ഥന. എന്നാൽ ഇത് സിപിഎം പ്രാദേശിക നേതൃത്വം പൂർണ്ണമായും തള്ളി. എന്ത് വന്നാലും വീട് തനിയ്ക്ക് അവകാശപെട്ടതാണെന്നുള്ള വാദമാണ് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ ഉന്നയിച്ചത്. വീടും വസ്‍തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച പട്ടയവുമുണ്ട്.

രമേശിന് രണ്ട് വീടുണ്ടായിരുന്നു. പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയത് കുറച്ചുകാലം മുമ്പാണ്. രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നുവെന്നും പറയപ്പെടുന്നു

More in Malayalam

Trending