അഭിനേതാവ്, തിരക്കഥകൃത്ത് എന്നിങ്ങനെ ചുരങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം തെളിയിച്ച നടനാണ് ചെമ്പൻ വിനോദ്. 2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വെളളിത്തിരയിൽ എത്തിയത്.
നടൻ , സഹനടൻ വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളിലും തിളങ്ങാൻ ചെമ്പൻ വിനോദിന് കഴിഞ്ഞിരുന്നു. മലയാളത്തെ കൂടാതെ തമിഴിലും തന്റെ സാന്നിധ്യം നടൻ അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ ഇതാ തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് താരം. ‘ലിജോ ജോസ് നല്‍കിയ ധൈര്യമാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത്. ലിജോ എന്റെ സുഹൃത്തായത് കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. അവന്‍ ‘നായകന്‍’ എന്ന സിനിമ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവന്‍ എഴുതി വെച്ചിരുന്ന സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചു നോക്കി.
അതിലെ പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ കുറച്ചൂടി പുതുമയോടെ ഇത് വരെ കാണാത്ത ഒരു തരത്തില്‍ എഴുതാന്‍ ഞാന്‍ ലിജോയോട് പറഞ്ഞു. ‘നീ ആ വേഷം ചെയ്യുന്നോ?’ എന്നായി ലിജോയുടെ ചോദ്യം’.
‘അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്. അങ്ങനെ ലിജോ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. ശമ്പളം ഒന്നും കിട്ടിയില്ല. ലിജോയ്ക്ക് പോലും പ്രതിഫലം കിട്ടിയില്ല. ‘നായകന്‍’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് ചെമ്പന്‍ വിനോദ് ജോസ് പറയുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....