
Social Media
“ഹലോ വേൾഡ്” ; മകൾക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ പൂർണ്ണിമ; ചിത്രം വൈറൽ
“ഹലോ വേൾഡ്” ; മകൾക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ പൂർണ്ണിമ; ചിത്രം വൈറൽ

അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പാട്ട് പാടുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും എല്ലാം വീഡിയോകൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.
മക്കളെ ഏറ്റവും അടുത്ത കൂട്ടുകാരായി കാണുന്ന അമ്മ കൂടിയാണ് പൂർണിമ ഇന്ദ്രജിത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മയൊരു കൂട്ടുകാരി കൂടിയാണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങലും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്
മകൾ പ്രാർത്ഥനക്ക് ഒപ്പമുള്ള ഒരു സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച് പൂർണ്ണിമ ലിഫ്റ്റിൽ നിന്നും പ്രാർത്ഥനയാണ് അമ്മയുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഇരുവരെയും വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ കാണാനാവുക. “ഹലോ വേൾഡ്” എന്ന ക്യാപ്ഷനോടെയാണ് പൂർണിമ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. പ്രിയ മണി, റിമ കല്ലിങ്കൽ, സാനിയ ഇയ്യപ്പൻ, നൈല ഉഷ, സയനോര, മാളവിക മോഹനൻ തുടങ്ങിയവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. “ഈ ഒരു കുടുംബത്തിൽ വളരെയധികം സുന്ദരികളായ സ്ത്രീകളുണ്ട്. ഇത് ന്യായമല്ല” എന്നാണ് മാളവികയുടെ കമന്റ്. ഇടക്ക് മക്കളോടൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്.
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...