ശിവാഞ്ജലി പിണക്കം പരമ്പരയെ ബാധിച്ചു; സാന്ത്വനം പരമ്പരയ്ക്ക് ആരാധകർ കുറയുന്നു ; അഞ്ജലിയ്ക്ക് പിറന്നാൾ സമ്മാനവുമായി ശിവൻ എത്തുമ്പോഴെങ്കിലും ഈ തെറ്റിദ്ധാരണ അവസാനിക്കട്ടെ എന്ന് ആരാധകർ !
ശിവാഞ്ജലി പിണക്കം പരമ്പരയെ ബാധിച്ചു; സാന്ത്വനം പരമ്പരയ്ക്ക് ആരാധകർ കുറയുന്നു ; അഞ്ജലിയ്ക്ക് പിറന്നാൾ സമ്മാനവുമായി ശിവൻ എത്തുമ്പോഴെങ്കിലും ഈ തെറ്റിദ്ധാരണ അവസാനിക്കട്ടെ എന്ന് ആരാധകർ !
ശിവാഞ്ജലി പിണക്കം പരമ്പരയെ ബാധിച്ചു; സാന്ത്വനം പരമ്പരയ്ക്ക് ആരാധകർ കുറയുന്നു ; അഞ്ജലിയ്ക്ക് പിറന്നാൾ സമ്മാനവുമായി ശിവൻ എത്തുമ്പോഴെങ്കിലും ഈ തെറ്റിദ്ധാരണ അവസാനിക്കട്ടെ എന്ന് ആരാധകർ !
കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തും ഒരുപോലെ ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത് . ഒരു കുട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്. ദേവിയുടേയും ബാലന്റേയും മന്ന് സഹോദരന്മാരുടേയും കഥയാണ സാന്ത്വനം. മലയാളികളുടെ പ്രിയപ്പെട്ട നടി ചിപ്പി രഞ്ജിത്താണ് ദേവിയായി എത്തുന്നത്. രാജീവ് പരമേശ്വറാണ് ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരീഷ് നമ്പ്യാർ, സജിൻ , അച്ചു സുഗന്ധ് എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവർക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്.
സഹേദരന്മാരുടെ വിവാഹത്തോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. ഗോപിക അനിൽ, രക്ഷ രാജ് എന്നിവരാണ് ഹരിയുടേയും ശിവന്റേയും ഭാര്യമാരായ അഞ്ജലിയേയും അപർണ്ണയേയും അവതരിപ്പിക്കുന്നത്. ഹരിയുടേയും ശിവന്റേയും അമ്മാവന്റ മകളാണ് അഞ്ജലി. ഹരിയ്ക്ക് വേണ്ടി വിവാഹ ഉറപ്പിച്ച അഞ്ജലിയെ ശിവന് വിവാഹം കഴിക്കേണ്ടി വരുന്നു. പരസ്പരം ഇഷ്ടമില്ലാതെ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് ഇരുവരും അടുക്കുകയായിരുന്നു.
ശിവാഞ്ജലിമാർക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഇവരുടെ പേരിൽ ഫൻസ് കോളങ്ങൾ സജീവമാണ്. എന്നാൽ ഇപ്പോൾ ആരാധകരെ നിരശപ്പെടുന്ന രീതിയിലാണ് സീരിയൽ മുന്നോട്ട് പോകുന്നത്. തെറ്റിദ്ധാരണയുടെ പേരിൽ ഇരുവരും അകന്ന് ജീവിക്കുകയാണ്. അഞ്ജലിയുടെ വാക്കുകൾ പൂർണ്ണമായും കേൾക്കാതെ ശിവൻ തെറ്റിദ്ധരിക്കുകയായിരുന്നു. ശിവന്റെ പെരുമാറ്റം താങ്ങാനാവാതെ വന്നപ്പോൾ അഞ്ജല വീട്ടിലേയ്ക്ക് പോവുകയായിരുന്നു. എന്നാൽ ശിവനും അഞ്ജലിയു തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് സ്വാന്തനം കുടുംബത്തിലുള്ളവർക്ക് അറിയില്ലായിരുന്നു. സൗന്ദര്യ പിണക്കമാകുമാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ ഇപ്പോൾ സത്യം എല്ലാവരും അറിയുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റ പുതിയ എപ്പിസോഡാണ്. വിവാഹത്തിന് ശേഷമുള്ള അഞ്ജലിയുടെ ആദ്യത്തെ പിറന്നാളാണ്. ശിവൻ വിഷ് ചെയ്യാത്തതിന്റെ സങ്കടത്തിലാണ് അഞ്ജലി. എന്നാൽ ശിവൻ അഞ്ജലിയ്ക്ക് പിറന്നാൾ സമ്മാനവുമായി എത്തുകയാണ്. കണ്ണനോട് എന്ത് സമ്മാനം കൊടുക്കുമെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും അഞ്ജലി അറിയുന്നില്ല. ബാലനോട് ശിവനും അഞ്ജലിയും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് ശങ്കരമാമൻ പറയുകയാണ്. ബാലൻ അറിയുന്നതോടെ ശിവാഞ്ജലിമാർക്കിടയിലെ പ്രശ്നം ഉടൻ തീരുമെന്ന് പ്രേക്ഷകരുടെ പ്രതീക്ഷ. തെറ്റിദ്ധാരണ മാറി ഇരുവരും വേഗം ഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.
ശിവാഞ്ജലിമാർ ഒന്നാകാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധർ. ശങ്കരമാമയുടെയും സാവിത്രിയുടെയും സങ്കടം കാണുമ്പോൾ വിഷമം ആവുന്നു. അവരെ കൂടി ആണ് ശിവാഞ്ജലി വേദനിപ്പിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.കാത്തിരുന്നു അഞ്ജുന്റെ പിറന്നാൾ എത്തി.ഇനി എത്രയും പെട്ടന്ന് ഇവർ ഒന്നിക്കണം. സ്വന്തനത്തിലേക്ക് കൂട്ടി കൊണ്ട് വരൂ. ഇനിയും നീട്ടി ബോറടിപ്പിക്കല്ലേ എന്നും ആരാധകർ പറയുന്നു, ഇത് ഇപ്പോ ബോറായി തുടങ്ങി എന്നതാണ് സത്യം.കാണാനുള്ള ത്രില്ല് ഇല്ല,ഇന്നും അഞ്ജു സ്വന്തനത്തിലേക്ക് വരില്ല അല്ലെ, നല്ലൊരു സീരിയൽ ആയിരുന്നു. ഇപ്പൊ കാണാനേ തോന്നുന്നില്ലെന്നും ആരാധകർ പറയുന്നുണ്ട്.ശിവനും,അഞ്ജലിയും ഒരുമിച്ച് ഉണ്ടായപ്പോൾ കാണാൻ നല്ല രസമുണ്ടായിരുന്നു,എന്നാൽ ഇപ്പോൾ തെറ്റിദ്ധാരണ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു, ഇവരുടെ തെറ്റധാരണ മാറ്റണം അല്ലാതെ ഇനി അവർ ഒന്നിച്ചാൽ കാണാൻ ബോർ ആയരിക്കുമെന്നും ആരാധകർ പറയുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന് കരുണ് അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...