ഭരതന്-ശ്രീവിദ്യ പ്രണയത്തില്‍ ഹംസമായിരുന്നത് താന്‍ ആയിരുന്നു, തന്നെ വിവാഹം കഴിച്ച ശേഷവും ആ ബന്ധം തുടര്‍ന്നു എന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ; ഭരതന്-ശ്രീവിദ്യ പ്രണയത്തെ കുറിച്ച് കെപിഎസി ലളിത
ഭരതന്-ശ്രീവിദ്യ പ്രണയത്തില്‍ ഹംസമായിരുന്നത് താന്‍ ആയിരുന്നു, തന്നെ വിവാഹം കഴിച്ച ശേഷവും ആ ബന്ധം തുടര്‍ന്നു എന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ; ഭരതന്-ശ്രീവിദ്യ പ്രണയത്തെ കുറിച്ച് കെപിഎസി ലളിത
ഭരതന്-ശ്രീവിദ്യ പ്രണയത്തില്‍ ഹംസമായിരുന്നത് താന്‍ ആയിരുന്നു, തന്നെ വിവാഹം കഴിച്ച ശേഷവും ആ ബന്ധം തുടര്‍ന്നു എന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ; ഭരതന്-ശ്രീവിദ്യ പ്രണയത്തെ കുറിച്ച് കെപിഎസി ലളിത
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീവിദ്യ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ശ്രീവിദ്യ മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ മുന്‍നിരയില്‍ നിന്നിരുന്ന താരം കൂടിയായിരുന്നു. 2006 ല്‍ താരം ഈ ലോകത്തോട് വിട പറഞ്ഞ് പോയിട്ടും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അത്രപ്പെട്ടെന്നൊന്നും താരത്തെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. ഇപ്പോഴിതാ ശ്രീവിദ്യയെ കുറിച്ച് കെപിഎസി ലളിത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഭരതന് ശ്രീവിദ്യ പ്രണയത്തെക്കുറിച്ച് ആണ് ഭരതന്റെ ഭാര്യ കൂടിയായ കെപിഎസി ലളിത പറയുന്നത്. മുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഭരതന്-ശ്രീവിദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.
ശ്രീവിദ്യയും ഭരതനും തമ്മിലുള്ള പ്രണയത്തില്‍ ഹംസമായത് ഞാനായിരുന്നു. അവരുടെ ബന്ധം കുടുംബത്തില്‍ എല്ലാവരും അറിഞ്ഞിരുന്നു. അവരുടെ ഇടയില്‍ മീഡിയേറ്ററായി ഞാനുണ്ടായിരുന്നു. ഫോണ്‍ ചെയ്യുന്നതിന് വേണ്ടി അന്ന് ശ്രീവിദ്യ വന്നിരുന്നത് എന്റെ വീട്ടിലേയ്ക്കായിരുന്നു. ആദ്യം ഞാന്‍ സംസാരിച്ചതിന് ശേഷമായാണ് അദ്ദേഹത്തിന് ഫോണ്‍ നല്‍കിയിരുന്നത്. ഇരുവരും വേര്പിരിഞ്ഞുവെന്നറിഞ്ഞപ്പോള് ഞാനും വഴക്ക് പറഞ്ഞിരുന്നു. ഇനി ഇവിടേയ്ക്ക് വരരുതെന്ന് അന്ന് പറഞ്ഞിരുന്നു. അവരുടെ പ്രശ്നങ്ങളെക്കുറിച്ചെല്ലാം എനിക്കും അറിയാമായിരുന്നു. നമുക്ക് പിരിയാമെന്ന് ശ്രീവിദ്യ നേരില്‍ക്കണ്ടാണ് പറഞ്ഞത്. ആ സെറ്റില്‍ ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെ സംശയമാണ്, ഈ ബന്ധം ശരിയാവുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.
എന്നേയും ഭരതേട്ടനേയും ട്രെയിനില്‍ ഒരുമിച്ച് കണ്ടുവെന്ന് പറഞ്ഞ് ഹരി പോത്തനായിരുന്നു കഥയുണ്ടാക്കിയത്. കാണാന്‍ ഭരതനെപ്പോലെയുള്ള ഒരാളായിരുന്നു അന്ന് യാത്രയിലുണ്ടായിരുന്നത്. ശ്രീവിദ്യയുമായുള്ള പ്രണയത്തകര്‍ച്ചയില്‍ വല്ലാതെ തകര്‍ന്നുപോയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രണയത്തിനിടയിലെ കൂടിക്കാഴ്ചയും സംസാരങ്ങള്ക്കുമൊക്കെ ഞാനും സാക്ഷിയായിരുന്നു. നിങ്ങളുടെ പ്രണയം തുടങ്ങിയത് എന്നായിരുന്നുവെന്ന ചോദ്യത്തിന് ലളിത നല്കിയ മറുപടി ഇതായിരുന്നു.
തമാശയ്ക്കായാണ് അന്ന് കഥയുണ്ടാക്കിയത്. അത് ആലോചിച്ചാലോയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല, നമുക്ക് ഇതാലോചിച്ചൂടേയെന്നായിരുന്നു അദ്ദേഹവും ചോദിച്ചത്. സീരിയസാണെങ്കില്‍ ആലോചിക്കാമെന്ന നിലപാടായിരുന്നു എന്റേത്. വിവാഹ ശേഷവും അവരുടെ ബന്ധം തുടര്‍ന്നു എന്ന് അറിഞ്ഞപ്പോള്‍ സങ്കടം തോന്നിയിരുന്നു. എന്തിനും തയ്യാറായാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചതെന്നുമായിരുന്നു കെപിഎസി ലളിത അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അതേസമയം, കമല്‍ഹസനുമായി പ്രണയത്തിലായിരുന്നതിനെ കുറിച്ച് ശ്രീവിദ്യ മുമ്പ് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യമൊക്കെ എന്റെ മനസ് ശൂന്യമായിരുന്നു. ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്ഡസ്ട്രികള്ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു. അങ്ങനെ കമല്‍ വലിയൊരു നടനായി മാറി. ഒരിക്കല്‍ എന്റെ അമ്മ ഞങ്ങളെ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്.
പുള്ളി മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേയ്ക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നു. ഞങ്ങള്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. അദ്ദേഹം എന്നെക്കാളും ആറ് മാസത്തിന് ഇളയതാണെന്ന് തോന്നുന്നു. ‘അങ്ങനെ അമ്മ വിളിച്ച് ഉപദേശിച്ചു. പുള്ളിയ്ക്ക് പുള്ളി പറയുന്നത് പോലെ ഞാന്‍ കാത്തിരിക്കണമെന്നാണ്. എനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് ഫാമിലിയും കൂടി ഇത്രയും അടുപ്പത്തിലായിട്ടും ആ കുടുംബത്തെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നായി ഞാന്‍ പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് പുള്ളി ദേഷ്യപ്പെട്ടു. കുറേ കാലം എന്നോട് മിണ്ടുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല.
അങ്ങനെ ഒരിക്കല്‍ അദ്ദേഹം മഹാബലിപുരത്തേയ്ക്ക് ഷൂട്ടിന് പോകുമ്പോള്‍ എന്റെ വീട്ടിലേയ്ക്ക് വന്നു. ആ സമയത്ത് അമ്മ അദ്ദേഹത്തോട് സംസാരിച്ചു. നിങ്ങള്‍ക്കെന്താണ് ഒരു നാലോ അഞ്ചോ വര്‍ഷമൊക്കെ ഇനിയും കാത്തിരുന്നാല്‍ കുഴപ്പം? നിങ്ങള്‍ വലിയൊരു നടനാവാന്‍ പോവുന്ന ആളാണ്. ഇതുപോലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ കടന്ന് വന്ന ഒരാളാണ് ഞാനും. വളരെ ആലോചിച്ചാണ് ഞാനിത് പറയുന്നത്. അവള്‍ക്കും കഴിവുള്ളത് കൊണ്ട് വലിയൊരു നടി ആവേണ്ടവളാണ്.
രണ്ടാള്‍ക്കും കേവലം ഇരുപത്തിരണ്ട് വയസേ അന്നുള്ളു. വിവാഹം കഴിക്കാനുള്ളതിന്റെ ഏറ്റവും ചെറിയ പ്രായമാണ് നിങ്ങള്‍ക്കുള്ളത്. പിന്നീട് ഇത് വേണ്ടെന്ന് തോന്നുന്ന കാലം വന്നേക്കാം. നാലഞ്ച് വര്‍ഷം കാത്തിരുന്നതിന് ശേഷം ആലോചിച്ച് തീരുമാനിച്ചാല്‍ പോരെ എന്നൊക്കെ അമ്മ ചോദിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാതെ പുള്ളി ദേഷ്യപ്പെട്ട് ഇറങ്ങി പോയി. പിന്നെ ഞാന്‍ കേട്ടത് അദ്ദേഹം വിവാഹിതനായി എന്നാണ്. അതെനിക്ക് വലിയ വേദന നല്കി. ഒരു സ്ത്രീയായ എനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചു. അന്നെനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയെന്നും താരം പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....