Connect with us

വിമാന യാത്രക്കാര്‍ക്ക് സേവന കേന്ദ്രം തുറന്നു; നെടുമ്പാശ്ശേരിയിലെ സേവനകേന്ദ്രം ഉത്ഘാടനം ചെയ്തത് കാവ്യയും ദിലീപും, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

Malayalam

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം തുറന്നു. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം വിമാനത്താവളത്തിലെ ഈ കൗണ്ടറില്‍ നിന്ന് ലഭിക്കും. നിശ്ചിത തുക ഈടാക്കി സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജുമായി പരിശോധനാ സ്ഥലങ്ങളില്‍ യാത്രക്കാരെ എത്തിക്കും.

‘സ്പീഡ് വിങ്ങ്‌സ്’ സ്ഥാപനത്തിനാണ് നടത്തിപ്പു ചുമതല. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍ മഹാലിംഗമാണ് ഉത്ഘാടനം ചെയ്തത്. ജോയിന്റ് ജനറല്‍ മാനേജര്‍ ജയവര്‍ദ്ധന്‍, കൊമേഴ്‌സ്യല്‍ ഡിജിഎം ആര്‍ രാജേഷ്, സിഐഎസ്എഫ് ഡപ്യൂട്ടി കമാണ്ടന്റ് എം സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇതേ സേവനം ‘സ്പീഡ് വിങ്ങ്‌സ്’ എയര്‍ സര്‍വ്വീസസ് കോച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും നടത്തുന്നുണ്ട്.

സിനിമാ താരങ്ങളായ ദിലീപും കാവ്യാമാധവനും ചേര്‍ന്നാണ് കൊച്ചി നെടുമ്പാശ്ശേരിയിലെ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം ഉത്ഘാടനം ചെയ്തത്. യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം :+91 83048 60000

More in Malayalam

Trending

Recent

To Top