കഴിഞ്ഞ ദിവസമാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന് റിസബാവയുടെ മരണ വാര്‍ത്ത എത്തുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം തന്നെ ലക്ഷ്യമിട്ട് ചിലര്‍ വിവാദം ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കലാഭവന്‍ അന്‍സാര്‍. ‘റിസയുടെ മരണശേഷം ആവശ്യമില്ലാത്ത ചില വിവാദങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഞാന്‍ മനസ്സാവാചാ അറിയാത്ത കാര്യമാണ് അതെന്ന് പറയുകയാണ് കലാഭവന്‍ അന്‍സാര്‍ പറഞ്ഞു.
റിസയുടെ മരണ ശേഷം ആവശ്യമില്ലാത്ത ചില വിവാദങ്ങള്‍ വരുന്നുണ്ട്. റിസയെ അന്യഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും തടഞ്ഞത് ഞാന്‍ ആണെന്നൊക്കെ. പക്ഷേ ഞാന്‍ മനസ്സാവാചാ അറിയാത്ത കാര്യമാണ് അത്. അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് അറിയില്ല.
മലയാളസിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ അവനെ നിര്‍ബന്ധിച്ച ഞാന്‍ മറ്റു ഭാഷാചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കണ്ട എന്ന് അവനോടു പറയുമോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ല അതുകാരണമായിരിക്കും പല ചിത്രങ്ങളും നിരസിച്ചത്.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ് സിദ്ധിഖ്-ലാല്‍. അവരുടെ സിനിമ റിസബാവ അഭിനയിച്ചതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഞാന്‍ പറയുമോ? അത്രയ്ക്ക് മണ്ടനല്ല ഞാന്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഉടനീളം ഒരു കോമഡി ചിത്രം. അധികം ചിരിക്കാത്ത ഞാന്‍ ഹരിഹര്‍ നഗര്‍, റാം ജീ റാവു ഒക്കെ കണ്ട് തിയറ്ററില്‍ ഇരുന്നു പൊട്ടിചിരിച്ചിട്ടുണ്ട്. ഒരാളുടെ മരണശേഷം ഇങ്ങനെയൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. അദ്ദേഹം പറഞ്ഞു.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...