Connect with us

റിസ ബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

Malayalam

റിസ ബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

റിസ ബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

ആരാധകരെയും സഹപ്രവര്‍ത്തകരെയും വേദനിപ്പിച്ചുകൊണ്ടായിരുന്നു ചലച്ചിത്രതാരം റിസബാവയുടെ മരണവാര്‍ത്ത എത്തിയത്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. അതിനാല്‍ തന്നെ പൊതുദര്‍ശനം ഒഴിവാക്കിയിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരം നാളെ നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാല്‍ റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് – ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തതോടെയാണ്. ഈ ചിത്രത്തില്‍ നടന്‍ ചെയ്ത ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളില്‍ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top