Connect with us

മത്സരം അവസാനിച്ചെങ്കിലും മത്സരിച്ചു മുന്നേറാൻ ഈ മത്സരാർത്ഥികൾ ; ബിഗ് ബോസ് ജീവിതത്തിന് ശേഷം പുത്തൻ കാൽവെപ്പുകളുമായി സായിയും കിടിലം ഫിറോസും സൂര്യയും; ക്യാമറയ്ക്ക് മുന്നിൽ തന്നെ തിളങ്ങി അനൂപും ഋതു മന്ത്രയും!

Malayalam

മത്സരം അവസാനിച്ചെങ്കിലും മത്സരിച്ചു മുന്നേറാൻ ഈ മത്സരാർത്ഥികൾ ; ബിഗ് ബോസ് ജീവിതത്തിന് ശേഷം പുത്തൻ കാൽവെപ്പുകളുമായി സായിയും കിടിലം ഫിറോസും സൂര്യയും; ക്യാമറയ്ക്ക് മുന്നിൽ തന്നെ തിളങ്ങി അനൂപും ഋതു മന്ത്രയും!

മത്സരം അവസാനിച്ചെങ്കിലും മത്സരിച്ചു മുന്നേറാൻ ഈ മത്സരാർത്ഥികൾ ; ബിഗ് ബോസ് ജീവിതത്തിന് ശേഷം പുത്തൻ കാൽവെപ്പുകളുമായി സായിയും കിടിലം ഫിറോസും സൂര്യയും; ക്യാമറയ്ക്ക് മുന്നിൽ തന്നെ തിളങ്ങി അനൂപും ഋതു മന്ത്രയും!

ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ മൂന്ന് സീസണുകൾ പിന്നിട്ടിരിക്കുകയാണ്. ആദ്യ രണ്ടു സീസണിൽ നിന്നും വ്യത്യസ്തമായി നിരവധി പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മലയാളത്തിൽ ബിഗ് ബോസ് സീസൺ ത്രീ എത്തിയത്. എന്നാൽ, പുതുമുഖങ്ങൾ എന്ന വേർതിരിവില്ലാതെതന്നെ ആരാധകർ ഓരോ മത്സരാർത്ഥികളെയും ഏറ്റെടുക്കുകയായിരുന്നു.

നടൻ മണിക്കുട്ടനായിരുന്നു ബിഗ് ബോസ് സീസൺ 3യുടെ വിജയി. ഷോ കഴിഞ്ഞിട്ടും താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഇവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

കിടിലൻ ഫിറോസ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥിയായിരുന്നു . എന്നാൽ, പ്രതീക്ഷകൾ വിഫലമായി. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു കിടിലൻ ഫിറോസ്. ഫിനാലെയിൽ താരം ഇടം പിടിച്ചിരുന്നു. ഫിറോസിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഒരു അനാഥാലയം പണിയുക എന്നത്. ഇപ്പോഴിത അതിന്റെ പ്രവർത്തനങ്ങൾ വയനാട്ടിൽ ആരംഭിച്ചിട്ടുണ്ട്. ചിറക് എന്നാണ് പേര്. ഫിറോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

“അത്രമേൽ പ്രിയപ്പെട്ടവരേ ,ജീവിതത്തിൽ ഏറ്റവും മനോഹരമായ ദിവസങ്ങളായിരുന്നു ഇന്നലെയും ഇന്നും വയനാട്ടിൽ സംഭവിച്ചത് .”അനാഥാലയങ്ങളിൽ “നിന്ന് “സനാഥാലയങ്ങളിലേക്ക് ” നമ്മൾ ഒരുമിച്ചു നടക്കുന്നതിന്റെ ആദ്യ യാത്ര പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാടൊരുപാട് മുകളിലായി .”ചിറക് ” ഒരുക്കുന്ന സനാഥാലയങ്ങളിൽ ആദ്യത്തേത് വയനാട് മാനന്തവാടിയിൽ പണി ആരംഭിക്കുന്നു .Sunil Payikad മനസ് നിറഞ്ഞു തന്ന വസ്തുവിൽ അതുയരാനുള്ള പ്രാരംഭ നടപടികൾ നടക്കുന്നു .ഇന്നലെ നടന്ന മീറ്റിങ് പോസിറ്റിവിറ്റിയുടെ പ്രസരമായിരുന്നു .

വയനാടൻ മഴയിൽ നമ്മളൊരുമിച്ചു നേടിയത് ഒരുപാടുപേരുടെ ആജീവനാന്ത സന്തോഷങ്ങളിലേക്കുള്ള ഒരു മേൽക്കൂര എന്ന സ്വപ്നമാണ് .ചുരമിറങ്ങിയപ്പോൾ മനസിന് വല്ലാത്തൊരു ആശ്വാസം .ഒരു വലിയ ആഗ്രഹം സാധ്യമാകുന്നതിന്റെ സന്തോഷം .ഈ സംരംഭം നിങ്ങൾക്ക് അവകാശപ്പെട്ടതാണ് .നിങ്ങളാകും ഇത് മുന്നോട്ട് നയിക്കുക .ഒരുപാടമ്മക്കിളികൾക്ക് നമ്മളൊരുമിച്ചു കൂടൊരുക്കും .എങ്ങനെയൊക്കെയാണ് പ്രവർത്തനങ്ങൾ എന്നും എന്താണ് നമ്മൾ സനാഥാലയത്തിലൂടെ സാധ്യമാക്കുന്നതെന്നും വരും പോസ്റ്റുകളിൽ അറിയിക്കാം,” ഫിറോസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. നവരസയാണ് മണിക്കുട്ടന്റെ പുതിയ സന്തോഷം. മണിരത്നം നിർമ്മിച്ച അന്തോളജി വിഭാഗത്തിൽപ്പെട്ട ചിത്രമാണ് നവരസ. ഇതിൽ മണിക്കുട്ടനും ഭാഗമായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത സമ്മർ ഓഫ് 92 ൽ ആയിരുന്നു നടൻ അഭിനയിച്ചത്. നടൻ യോഗി ബാബുവും ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.

ബിഗ് ബോസ് ഷോയ്ക്ക് മുൻപ് തന്നെ സൂര്യ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഐശ്വര്യ റായി ബച്ചനുമായുള്ള നടിയുടെ രൂപസാദ്യശ്യമായിരുന്ന സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. സീസൺ 3 ൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന മത്സരാർത്ഥിയായിരുന്നു സൂര്യ. പുറത്ത് ഇറങ്ങിയതിന് ശേഷം സൂര്യയ്ക്കെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. വിമർശനങ്ങൾക്ക് ഇടയിലും തന്റെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കിയിരിക്കുകയാണ് താരം. പാറുക്കുട്ടി എന്ന പേരിൽ ഒരു കഥ സമാഹാരം സൂര്യ പറത്ത് ഇറക്കിയിരുന്നു. കൂടാതെ സൂര്യയുടെ തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നറുമുഗൈ എന്നാണ് സൂര്യയുടെ സിനിമയുടെ പേര്. ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതുന്നതും സൂര്യ തന്നെയാണ്. ഋതുവും തന്റെ ജോലിയിൽ സജീവമായിട്ടുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി താരം പാടിയിട്ടുണ്ട്. അഭിയത്തിലും സജീവമാണ്.

സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സായി. സുഹൃത്തുക്കൾക്കൊപ്പമാണ് താരം പുതിയ സംരംഭമായ അരുവി ആരംഭിച്ചിരിക്കുന്നത്. സായി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്. കൂടാതെ സിനിമ സ്വപ്നം കാണുന്നവരെ അരുവിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു സായി. അരുവിയുടെ പേരിൽ സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട് .

അനൂപ് അവതരണ രംഗത്ത് സജീവമായിരിക്കുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് എന്ന സെലിബ്രിറ്റി മ്യൂസിക് ഷോ അവതരിപ്പിക്കുന്നത് നടനാണ്. കരിയറിൽ മാത്രമല്ല ജീവിതത്തിലും മാറ്റം വന്നിട്ടുണ്ട്. ഷോ കഴിഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു നടന്റെ വിവാഹനിശ്ചയം നടന്നത്.

about bigg boss

More in Malayalam

Trending