Connect with us

നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരന്‍; റിസബാവയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Malayalam

സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഏറെ വിഷാദത്തിലാക്കിയാണ് നടന്‍ റിസബാവ അന്തരിച്ചത്. താരത്തിന്റെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. ഇപ്പോഴിതാ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനാണ്. ടെലിവിഷന്‍ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേരുന്നു.’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അപ്രതീക്ഷിതമായി ഉണ്ടായ സ്ട്രാക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിസബാവയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേയ്ക്ക് കടന്ന് വരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയാണ് താരത്തിന്റെ ആദ്യ സിനിമ. സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്.

ജോണ്‍ ഹോനായിക്ക് ശേഷം മലയാള സിനിമയില്‍ പ്രധാനപ്പെട്ട പല വില്ലന്‍ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും റിസബാവ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top