‘മറ്റു താരങ്ങളും മെഗാസ്റ്റാറുകളും കണ്ടു പഠിക്കണം’; ബോക്സര്‍ ആകാന്‍ കാലില്‍ മസില് വരുത്തി മോഹന്‍ലാല്‍, ഒപ്പം മാസ് ചിരിയും!, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
‘മറ്റു താരങ്ങളും മെഗാസ്റ്റാറുകളും കണ്ടു പഠിക്കണം’; ബോക്സര്‍ ആകാന്‍ കാലില്‍ മസില് വരുത്തി മോഹന്‍ലാല്‍, ഒപ്പം മാസ് ചിരിയും!, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
‘മറ്റു താരങ്ങളും മെഗാസ്റ്റാറുകളും കണ്ടു പഠിക്കണം’; ബോക്സര്‍ ആകാന്‍ കാലില്‍ മസില് വരുത്തി മോഹന്‍ലാല്‍, ഒപ്പം മാസ് ചിരിയും!, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. കഥാപാത്രത്തത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്യാറുള്ള മേക്കോവറുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുകൊണ്ടു തന്നെ മോഹന്‍ലാല്‍ ബോക്സര്‍ ആയി എത്തുന്ന പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തിനായി മോഹന്‍ലാല്‍ 15 കിലോയോളം ഭാരം കുറക്കേണ്ടി വരുമെന്നും സംവിധായകന് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമയാക്കായുള്ള മോഹന്‍ലാലിന്റെ ഒരുക്കങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകള്‍ക്കായി മോഹന്‍ലാല്‍ പ്രത്യേകമായി ചെയ്യുന്ന വര്‍ക്ക് ഔട്ടിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്.
കാഫ് മസില്‍സിനു വേണ്ടി താരം വര്‍ക്ക് ഔട്ട് ചെയ്യുന്നതും ഒടുവില്‍ മസില് പെരുപ്പിച്ചു പിടിക്കുന്നതും കാണാം. ലെഗ് ഡേയില്‍ ഏതു മടിയുള്ള ആളെയും ആവേശം കൊള്ളിക്കും മോഹന്‍ലാലിന്റെ ഈ പ്രകടനം.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മറ്റു താരങ്ങളും മെഗാസ്റ്റാറുകളും കണ്ടു പഠിക്കണം എന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. അത്ര എളുപ്പം രൂപപ്പെടാത്ത കാഫ് മസില്‍സ് ഈ പ്രായത്തിലും ഭംഗിയായി കാത്തു സൂക്ഷിക്കുന്നത് സ്ഥിരമായുള്ള വര്‍ക്ക് ഔട്ട് വഴിയാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. നേരത്തെയും ജിമ്മില്‍ വച്ചുള്ള മോഹന്‍ലാലിന്റെ പല വീഡിയോകളും വൈറല്‍ ആയിരുന്നു.
ബോക്സറുടെ കഥ പറയുന്ന ചിത്രം അയാളുടെ ഉയര്‍ച്ചകളെയും വീഴ്ചകളെയും കുറിച്ചാണ് സംസാരിക്കുക. മോഹന്‍ലാലും താനും ചേര്‍ന്ന് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സ്പോര്‍ട്സ് ചിത്രം ചെയ്തിട്ടില്ല. തങ്ങളുടെ റാഗിങ് ബുള്‍ ആണ് ഈ ചിത്രമെന്ന് വേണമെങ്കില്‍ പറയാം എന്നാണ് പ്രിയദര്ശന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...