
Malayalam
സ്റ്റൈലിഷ് ലുക്കില്‍ നീരജ് മാധവ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സ്റ്റൈലിഷ് ലുക്കില്‍ നീരജ് മാധവ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നീരജ് മാധവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അഭിനേതാവിനുപരി ചില ചിത്രങ്ങളില്‍ കൊറിയോഗ്രാഫറുമായും എത്തിയിട്ടുണ്ട് നീരജ് മാധവ്.
ഇപ്പോഴിതാ നീരജ് മാധവന്റെ സ്റ്റൈലിഷ് ഫോട്ടോകള്‍ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സൂരജ് എസ് കെ പങ്കുവെച്ചതാണ് ചര്‍ച്ചയാകുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കോഴിക്കോട്ടുകാരനായ നീരജ് മാധവ് റിയാലിറ്റി ഷോകളിലൂടെയാണ് കലാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നതും പിന്നീട് സിനിമയുടെ ഭാഗമാകുന്നതും. ഭരതനാട്യവും ചെറുപ്പത്തിലെ ശാസ്ത്രീയമായി അഭ്യസിച്ച നീരജ് മാധവ് സിനിമാറ്റിക് ഡാന്‍സ് രംഗത്ത് മികവ് കാട്ടി.
തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നീരജ് മാധവ് പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തു. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നായകനായി എത്തിയും നീരജ് മാധവ് മികവ് കാട്ടുകയും യുവ താരങ്ങളില്‍ സ്വന്തമായി ഇരിപ്പിടം സ്വന്തമാക്കുകയും ചെയ്തു.
അടുത്തിടെ ബോളിവുഡ് ചിത്രത്തിലും വേഷമിട്ട നീരജ് മാധവ് പുതിയ കാലത്തെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയുമായിരുന്നു. ബോളിവുഡില്‍ നിന്നുള്ള ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക് ഇഷ്കിലാണ് നീരജ് മാധവനും കേന്ദ്ര കഥാപാത്രമായി എത്തിയത്. നെറ്റ്ഫ്ലിക്സിന്റെ സൗത്ത് ഇന്ത്യന്‍ ആന്തത്തില്‍ മലയാളികളുടെ പ്രതിനിധിയായി വിശേഷങ്ങള്‍ പങ്കുവെച്ചത് നീരജ് മാധവ് ആണ്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...