കുടുംബവിളക്ക് പരമ്പര ഇന്ന് മലയാളി പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരിക്കുകയാണ് . സിനിമയില്‍ നിന്നും ടെലിവിഷനിലേക്കുള്ള മീര വാസുദവേിന്റെ ആദ്യ ചുവടുവെപ്പ് എന്ന രീതിയിലും പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു സാധാരണ വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് പരമ്പരയുടെ ഇതിവൃത്തം . വേദികയുയര്ത്തുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് സുമിത്രയുടെ യാത്ര. തുടക്കത്തിലെ വീട്ടമ്മയില്‍ നിന്നും സ്വന്തം കാലില്‍ നില്ക്കുന്ന, കമ്പനിയുടമയിലേക്കുള്ള സുമിത്രയുടെ മുന്നേറ്റത്തിനൊപ്പം പ്രേക്ഷകരുമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ കുടുംബജീവിതത്തിലെ വെല്ലുവിളികള്‍ മാത്രമല്ല ബിസിനസ് രംഗത്തും വെല്ലുവിളികള്‍ നേരിടുകയാണ് സുമിത്ര.
കമ്പനിയില്‍ പ്രീതയുയര്ത്തുന്ന പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുകയാണ് സുമിത്ര. ആത്മഹത്യ ഭീഷണിയടക്കം മുഴക്കിയാണ് പ്രീത പോയിരിക്കുന്നത്. പ്രീതയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ സുമിത്രയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് രോഹിത്. പ്രീതയെ സൂക്ഷിക്കണമെന്നാണ് രോഹിത് സുമിത്രയോട് പറയുന്നത്. പുതിയ പ്രൊമോ വീഡിയോയില്‍ രോഹിത് പ്രീതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ന് സുമിത്ര അവള്‍ക്ക് വേണ്ടി മൂന്നാലുപേരെ ഇവിടെ നിന്നും പറഞ്ഞു വിട്ടാല്‍ നാളെ മറ്റൊരു കുട്ടി മറ്റൊരു പ്രശ്നവുമായി വരും. ഇത്തരക്കാര്‍ ഒടുവില്‍ മാറാത്ത തലവേദനയായി തീരും. ഇത്തരം ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കില്ല. അതുകൊണ്ട് ഈ പ്രീതയെന്ന പെണ്‍കുട്ടിയെ സൂക്ഷിക്കണം എന്നാണ് രോഹിത് പറയുന്നത്. രോഹിത് ഇത് പറഞ്ഞതും ഇവിടുത്തെ സ്റ്റാഫുകളോടൊക്കെ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടാണ് പ്രീത പോയിരിക്കുന്നത് എന്ന് സുമിത്ര രോഹിത്തിനെ അറിയിക്കുന്നുണ്ട്. പിന്നാലെ അനിരുദ്ധിന്റേയും അനന്യയുടേയും ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളിലേക്ക് കടക്കുകയാണ് പരമ്പര.
നേരത്തെ ഇന്ദ്രജയേയും അനിരുദ്ധിനേയും അനന്യ ഒരുമിച്ച് കണ്ടിരുന്നു. തിരികെ എത്തിയ അനിരുദ്ധിനെ കാണാനായി അനന്യ പോകുമ്പോള്‍ നീ ഇപ്പോള്‍ അനിയോട് ഒന്നും ചോദിക്കരുത് എന്നായിരുന്നു സുമിത്ര നല്കിയ ഉപദേശം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ ഇന്ദ്രജ മാഡം കൂടെയുണ്ടായിരുന്നിട്ടും അക്കാര്യം എന്തുകൊണ്ടാണ് അവന് എന്നോട് മറച്ചുവച്ചതെന്ന് ചോദിക്കണ്ടേ ആന്റി എന്ന് അനന്യ സുമിത്രയോട് പറയുന്നു. തുടര്‍ന്ന് അനന്യ അനിരുദ്ധിനോട് അധികം വിട്ടു പറയാതെ തന്നെ കാര്യങ്ങള്‍ തിരക്കുന്നുത് കാണാം.
നിന്റെ യാത്ര എങ്ങനെയുണ്ടായിരുന്നു അത് നീ ആസ്വദിച്ചിരുന്നോ എന്ന് അനന്യ അനിരുദ്ധിനോട് ചോദിക്കുന്നുണ്ട്. കൂടെ ആരുമില്ലാതെ പാലക്കാട്ടു നിന്നും ഇവിടെ വരെ തനിച്ചുള്ള യാത്ര റിസ്ക് ആയിരുന്നല്ലോ അതുകൊണ്ട് ചോദിച്ചതാണ് എന്നും അനന്യ പറയുന്നുണ്ട്. അതേസമയം ഇന്ദ്രജയുടെ ഭീഷണിയില്‍ ഉലഞ്ഞിരിക്കുകയാണ് അനിരുദ്ധ്. ഇനിയെന്താകും പരമ്പരയില്‍ സംഭവിക്കുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...