മലയാളികളുടെ താരപുത്രൻ ദുൽഖറിന്റെ അമാലിന് ഇന്ന് പിറന്നാളാണ്. രാവിലെ മുതൽ സുഹൃത്തുക്കളുടെയും ആരാധകരുടെയും ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിനിടയിൽ തന്റെ പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേർന്ന് ദുൽഖർ സൽമാനും എത്തിയതോടെ ആരാധകരും അതേറ്റെടുത്തിരിക്കുകയാണ്.
പതിറ്റാണ്ടായി നിന്റെ ജന്മദിനം ആഘോഷിക്കുന്നു, ഇപ്പോഴും എനിക്ക് എഴുതാനുള്ളത് തീരുന്നില്ല എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖർ ആശംസ നേർന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ഹാപ്പി ബർത്ത്ഡേ ആം! നിന്റെ ജന്മദിനങ്ങൾ ഒരു പതിറ്റാണ്ട് കഴിഞ്ഞു, എനിക്ക് എഴുതാനുള്ള കാര്യങ്ങൾ ഇപ്പോഴും തീരുന്നില്ല. എപ്പോഴുമുള്ള നമ്മളുടെ പോസിങ്ങിന്, എപ്പോഴും രണ്ടു പ്രിയപെട്ടവരുടെ ക്യാൻഡിഡ് ചിത്രങ്ങൾ പകർത്തുന്ന എനിക്ക്, വിവാഹങ്ങൾ ആകർഷകമാക്കുന്നതിന്, ഒരുമിച്ചു യാത്രകൾ ചെയ്യുന്നതിന്, വീടും ജീവിതവും ഒരുമിച്ച് കെട്ടിപ്പടക്കുന്നതിന്, പരസ്പരം കണ്ടെത്തുന്നതിന്, എത്ര വളർന്നാലും വേറിട്ടു സമയം ചെലവഴിക്കുന്നതിന് ചിയേർസ്.”
“എന്റെ പാറ, എന്റെ പങ്കാളി, എന്റെ മകളുടെ അമ്മ, എന്റെ ആത്മവിശ്വാസം, എന്റെ സുരക്ഷിതത്വം നീയില്ലാതെ ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിന് ലക്ഷ്യവും അർത്ഥവും നൽകിയതിനും എന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കിയതിനും എന്റെ എല്ലാ ആഗ്രഹങ്ങളും പ്രോത്സാഹിപ്പിച്ചതിനും എന്റെ എല്ലാ ഭയവും അരക്ഷിതാവസ്ഥയും പരിഹരിക്കുന്നതിനും നന്ദി. നീ എന്റെ മനസ്സിന്റെ കരുത്താണ്. എന്റെ മാനസിന്റെ കാതൽ! ജന്മദിനാശംസകൾ പ്രിയപ്പെട്ടവളെ! ഞാൻ നിന്നെ സ്നേഹിക്കുന്നു!” ദുൽഖർ കുറിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...