വേറിട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകള്‍ വിജയിക്കുന്നില്ല; റേറ്റിങ്ങ് ഇല്ലാതെയാകുമ്പോൾ ചാനലുകളും അത്തരം പരീക്ഷങ്ങൾ കളയും; കൂടെവിടെയിലെ ലക്ഷ്മി ആന്റി പറയുന്നു !
വേറിട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകള്‍ വിജയിക്കുന്നില്ല; റേറ്റിങ്ങ് ഇല്ലാതെയാകുമ്പോൾ ചാനലുകളും അത്തരം പരീക്ഷങ്ങൾ കളയും; കൂടെവിടെയിലെ ലക്ഷ്മി ആന്റി പറയുന്നു !
വേറിട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകള്‍ വിജയിക്കുന്നില്ല; റേറ്റിങ്ങ് ഇല്ലാതെയാകുമ്പോൾ ചാനലുകളും അത്തരം പരീക്ഷങ്ങൾ കളയും; കൂടെവിടെയിലെ ലക്ഷ്മി ആന്റി പറയുന്നു !
ദൂരദർശൻ കാലം മുതൽ മലയാളികൾക്ക് സുപരിചിതയായ നായികയാണ് ഇന്ദുലേഖ. നടിയും നര്‍ത്തകിയുമായ ഇന്ദുലേഖയുടെ വിശേഷങ്ങള്‍ അടുത്ത കാലത്തും വളരെ ചര്‍ച്ചയായിരുന്നു. ഇപ്പോൾ കൂടെവിടെ എന്ന ആരാധകരുടെ ഇഷ്ട പരമ്പരയിലെ പാവം ലക്ഷ്മി ആന്റിയാണ് ഇന്ദുലേഖ.
ഇപ്പോഴിതാ, ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ചും അതിന് ശേഷം നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം.. ഇരുപത്തിയേഴ് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതം ഇപ്പോഴും അതുപോലെ തുടരുകയാണ്.
അവിചാരിതമായി അഭിനയ ലോകത്തേക്ക് എത്തിയ ഇന്ദുലേഖ ബാലതാരമായിട്ടാണ് അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് നായികയായും ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടിയുടെ ഭര്‍ത്താവും സംവിധായകനുമായ ശങ്കരന് പോറ്റി അന്തരിക്കുന്നത്. ഇതോടെ മകള്‍ക്കൊപ്പമായിരുന്നു താമസം. ഏറ്റവും പുതിയതായി മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ഭര്‍ത്താവിനെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ നടി തുറന്ന് പറയുകയാണ്.
‘ശങ്കരന് പോറ്റി എന്ന സംവിധായകനെ ആണ് ഞാന്‍ വിവാഹം കഴിച്ചത്. ‘ദ ഫയര്‍’ എന്ന സിനിമ സംവിധാനം ചെയ്തത് അദ്ദേഹമാണ്. സിദ്ദിഖ് ലാല്‍, കലാധരന്‍, വിജയകൃഷ്ണന് എന്നിവരോടൊപ്പം അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. ‘കളിയല്ല കല്യാണം’ എന്ന സീരിയലും സംവിധാനം ചെയ്തിരുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് അദ്ദേഹമാണ് എനിക്ക് പറഞ്ഞ് തന്നിരുന്നത്. ഭര്‍ത്താവ് മരിച്ചിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. ലിവര്‍ സിറോസിസ് ആയിരുന്നു. ആറ് വര്‍ഷത്തോളം അതിന്റെ ചികിത്സയുമായി നടന്നു.
അദ്ദേഹം വര്‍ക്ക് ചെയ്തിരുന്ന കാലത്ത് സിനിമയുടെ എല്ലാ കാര്യങ്ങളിലും എന്നെയും കൂട്ടുമായിരുന്നു. എനിക്ക് താല്പര്യം ഉള്ളത് കൊണ്ട് അസിസ്റ്റന്റ് ഡയറക്ടറെ പോലെ ഞാന്‍ ഒപ്പം കൂടും. ചെറിയ പ്രായത്തിലാണ് അദ്ദേഹത്തിന് അസുഖം ബാധിക്കുന്നത്. നല്ല ഇച്ഛാശക്തിയുള്ള വ്യക്തിയായിരുന്നു. രോഗത്തെ ഒന്നും ഒട്ടും കാര്യമാക്കിയിരുന്നില്ല. ഇടയ്ക്ക് ആരോഗ്യനില വഷളമാകുമ്പോള്‍ ചികിത്സ തേടും. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിന് ഇടയിലായിരുന്നു മരണം സംഭവിച്ചതെന്നും നടി പറയുന്നു.
മലയാളത്തിലെ ടെലിവിഷന്‍ പരമ്പരകള്‍ക്ക് ബജറ്റ് ഒരു വലിയ പരിമിതിയാണ്. ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളാണ് മലയാളി പ്രേക്ഷകരും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് വേറിട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകള്‍ ക്ലിക്ക് ആകുന്നില്ല. റേറ്റിങ്ങ് ഇല്ലാതെ വരുമ്പോള്‍ ചാനലുകളും അത്തരം പരീക്ഷങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പുതിയ കാലത്ത് വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പ്രേക്ഷകരാണ് കൂടുതലുള്ളത്. ഡബ്ബിങ് സീരിയലുകളാണ് അതിന് വഴിയൊരുക്കിയത്.
വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്ന ‘കളര്‍ഫുള്‍’ കഥാപാത്രങ്ങളാണ് അത്തരം സീരിയലുകളിലുള്ളത്. അങ്ങനെ മലയാളത്തിലും അത്തരം ട്രെന്‍ഡ് വന്നു. അതിലൊരു മാറ്റം വരണമെങ്കില്‍ പ്രേക്ഷകര്‍ കൂടി വിചാരിക്കണം. ചെറുപ്പക്കാര്‍ ഇപ്പോള്‍ വീഡിയോ കാണുന്നത് ഒടിടി പ്ലാറ്റ്ഫോമിലാണ്. വീട്ടിലിരിക്കുന്ന സ്ത്രീകളും പ്രായമായവരുമാണ് ടെലിവിഷന്‍ കാണുന്നത്. അതിനാല്‍ അവിടെയുള്ള പരീക്ഷണങ്ങള്‍ കുറവാണെന്നും ഇന്ദുലേഖ പറയുന്നു. നിലവില്‍ സീ കേരളത്തിലെ കൈയ്യെത്തും ദൂരത്ത് അടക്കമുള്ള സീരിയലിലാണ് ഇന്ദുലേഖ അഭനയിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...