
Malayalam
ആ ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്, ഇപ്പോഴും അത് തുടരുന്നു; ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍
ആ ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്, ഇപ്പോഴും അത് തുടരുന്നു; ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍

മലയാളികളുടെ മാത്രമല്ല സിനിമാലോകത്തെ തന്നെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് മനസ്സിൽ ഇടംപിടിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം ലോകം എങ്ങും ശ്രദ്ധപിടിച്ചു പറ്റിയത് വളരെ പെട്ടന്നായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള താരം കൂടിയാണ് പ്രിയ
ഇപ്പോഴിതാ തന്റെ എഴുതുന്ന ശീലത്തെ കുറിച്ചാണ് പ്രിയ വാര്യര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്
മനസില്‍ തോന്നുന്നതെല്ലാം കുറിച്ചിടുന്ന ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്. വ്യക്തിപരമായ ചിന്തകളും തോന്നലുകളും, അങ്ങനെ എന്തും. അതൊരിക്കലും പുറത്തുള്ളവരെ കാണിക്കാന്‍ തോന്നിയിട്ടില്ല. ഭാഷാ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. എങ്കിലും പഠിക്കുന്ന കാലത്ത് അദ്ധ്യാപകരില്‍ നിന്നെല്ലാം നല്ല പ്രോത്സാഹനമായിരുന്നു.
ഡയറിയെഴുത്ത് ഇന്നും തുടരുന്നു. എഴുതിവച്ച കുറിപ്പുകള്‍ക്കെല്ലാം എന്നെങ്കിലുമൊരു പുസ്തകരൂപം നല്‍കണമെന്ന് ആഗ്രഹമുണ്ട് എന്നാണ് പ്രിയ വാര്യര്‍ അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് പ്രിയപ്പെട്ട പത്തു കാര്യങ്ങളില്‍ സൗഹൃദത്തിന് വലിയ സ്ഥാനമുണ്ടെന്നും എന്നാല്‍ തനിക്ക് വലിയ സുഹൃദ് സംഘമൊന്നുമില്ലെന്നും പ്രിയ വാര്യര്‍ പറയുന്നു.
അതേസമയം, ചെക്ക്, ഇഷ്ക് എന്നിങ്ങനെ രണ്ട് തെലുങ്ക് ചിത്രങ്ങളുംശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രവും വിഷ്ണുപ്രിയ എന്ന കന്നഡ ചിത്രവുമാണ് പ്രിയ വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാദത്തിലായിരുന്നു. നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ചിത്രത്തിനെതിരെ കേസ് നല്‍കിയിരുന്നു.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...