പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഉള്ള വ്യഗ്രതയിൽ സ്വയം നഷ്ടപെടുന്ന കുറെയേറെ മനുഷ്യർ; മറ്റുള്ളവരോട് ‘നോ’ പറയാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്; വിനീത് ശ്രീനിവാസന്റെ ആ കഥാപാത്രം ചർച്ചയാകുമ്പോൾ !
പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഉള്ള വ്യഗ്രതയിൽ സ്വയം നഷ്ടപെടുന്ന കുറെയേറെ മനുഷ്യർ; മറ്റുള്ളവരോട് ‘നോ’ പറയാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്; വിനീത് ശ്രീനിവാസന്റെ ആ കഥാപാത്രം ചർച്ചയാകുമ്പോൾ !
പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഉള്ള വ്യഗ്രതയിൽ സ്വയം നഷ്ടപെടുന്ന കുറെയേറെ മനുഷ്യർ; മറ്റുള്ളവരോട് ‘നോ’ പറയാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്; വിനീത് ശ്രീനിവാസന്റെ ആ കഥാപാത്രം ചർച്ചയാകുമ്പോൾ !
സൗഹൃദം, പ്രണയം ഇവ നിഷ്കളങ്കമായ രീതിയില് തന്നെ, അതേ വികാരങ്ങളോടെ നമുക്ക് സിനിമാ അനുഭവം ആക്കി തരുന്ന ഒരു യുവ സംവിധായകനാണ് വിനീത് ശ്രീനിവാസന്. മലയാളി യുവത്വം ഇരുകയ്യും നീട്ടി സ്വീകരിച്ച വിനീതിന്റെ സിനിമയായിരുന്നു ആനന്ദം. ഇപ്പോഴിതാ, ആനന്ദത്തിലെ ഗൗതം എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചിന്തിക്കുന്ന ഒരു കുറിപ്പാണ് വൈറലായിരിക്കുന്നത്.
സ്വയം കബളിപ്പിക്കുന്ന ഒരു യുവതലമുറ ഇന്നുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്. മൂവി സ്ട്രീറ്റ് എന്ന സിനിമാ പേജിൽ മോനു വി സുദർശൻ എന്ന വ്യക്തി പങ്കിട്ട കുറിപ്പ് വായിക്കാം…
“ആനന്ദത്തിലെ കഥാപാത്രങ്ങളിൽ വ്യക്തിപരമായി ഇഷ്ടം തോന്നിയ ആളാണ് ഗൗതം.. അയാൾ ചുറ്റും കാണുന്ന പലരുടെയും, ഞാനുൾപ്പെടുന്ന തലമുറയുടെയും ചെറിയൊരു വിഭാഗത്തിന്റെ പകർപ്പ് ആയിരുന്നു. സിനിമ തുടങ്ങി അവസാനിക്കുന്നതിന് നിമിഷങ്ങൾക് മുൻപ് വരെ അയാൾ സ്വയവും ചുറ്റുമുള്ളവരെയും കബളിപ്പിക്കുകയാണ്..
ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊഴികെ സ്വന്തം കാമുകിക്ക് വരെ അയാൾ അയാൾക് തന്നെ അന്യനായ മറ്റൊരു വ്യക്തി മാത്രമാണ്.. “താൻ ഇങ്ങനെ ആയത് കൊണ്ടാണ് അവൾ തന്നെ പ്രണയിച്ചത് “, “താൻ ഇങ്ങനെ ആയാൽ മാത്രമേ മറ്റുള്ളവർ അംഗീകരിക്കു” തുടങ്ങി അനാവശ്യ കോമ്പ്ലെക്സുകളുടെ ആകെത്തുകയാണ് ഗൗതം.. സൗഹൃദങ്ങളുടെ ഉപദേശങ്ങൾ പോലും അവനെ ആശയകുഴപ്പത്തിലേക്കാണ് നയിക്കുന്നത്.
സ്വകാര്യ നിമിഷങ്ങൾ പോലും ആസ്വദിക്കാൻ വിടാതെ ശല്യം ചെയ്യുന്ന ബാൻഡ് ഓണറിനോട് നോ പറയാതിരിക്കുമ്പോഴും, ഹെഡ്ഫോണിൽ മുഴങ്ങുന്ന യേശുദാസിന്റെ സ്വർഗീയ സ്വരത്തെ പാശ്ചാത്യ ഗായകനായി മാറ്റി പ്രതിഷ്ടിക്കുമ്പോഴും അയാൾ അസ്വസ്ഥൻ ആവുന്നുണ്ട്.. അതേ സമയം അതിനെ തിരുത്താൻ ആവാതെ കുഴപ്പത്തിലേക്ക് വീഴുന്നുമുണ്ട്.. ഒടുവിൽ മൂടിവച്ചിരുന്ന മുഖമൂടി മാറ്റി താനായി മാറുന്നിടത്ത്.. പ്രിയപെട്ടവൾക് മുന്നിൽ തന്നെ യഥാർത്ഥ വ്യക്തി ആയി അവതരിപ്പിക്കുന്നിടത്താണ് അയാൾ ഗൗതം എന്ന വ്യക്തി ആയി പരിണമിക്കുന്നത് തന്നെ..
പുറം ലോകത്തെ ഭയന്ന് മിഥ്യധാരണകളിലേക്ക് സ്വയം ചെന്നിറങ്ങുന്ന വിഭാഗത്തിന്റെ പ്രതിനിധി ആണയാൾ.. മറ്റുള്ളവരോട് NO എന്ന് പറയാൻ ധൈര്യമില്ലാത്ത വ്യക്തി.. പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഉള്ള വ്യഗ്രതയിൽ സ്വയം നഷ്ടപെടുന്ന കുറെയേറെ മനുഷ്യരിൽ ഒരാൾ.. അയാളുടെ മാറ്റത്തിലൂടെ നിങ്ങളായി മാറാൻ കാണികളോട് പറയുന്നുണ്ട് സംവിധായകൻ.. അങ്ങനെയെങ്കിൽ ലോകം നിങ്ങൾക്കൊപ്പം മാറുമെന്നും..കുറിച്ചാണ് എഴുത്ത് അവസാനിപ്പിച്ചിറിക്കുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...