പ്രമുഖ ബോളിവുഡ് താരം അർമാൻ കോലി അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൻ എൻസിബിയാണ് (നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ) അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്റെ വീട്ടില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുത്തതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ വൈകിട്ടോടെ ചോദ്യംചെയ്യാനായി നടനെ എന്‍സിബി ഓഫീസിലേക്ക് എത്തിച്ചിരുന്നു.
നിരോധിക്കപ്പെട്ട ലഹരിമരുന്നുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്താനായി എന്‍സിബി ‘റോളിംഗ് തണ്ടര്‍’ എന്ന പേരില്‍ ഓപറേഷന് ആരംഭിച്ചിരുന്നു. ബോളിവുഡിലേതടക്കമുള്ള പ്രമുഖര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു.
സംവിധായകന് രാജ്കുമാര് കോലിയുടെ മകനായ അര്മാന് കോലി ബാലതാരമായി എണ്‍പതുകളിലാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് എല്‍ഒസി: കാര്‍ഗില്‍, ദുഷ്മന് കെ ഖൂന് പാനി ഹ, പ്രേം രത്തന്‍ ധന് പായോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിന്ദി ബിഗ് ബോസ് സീസണ് 7ല്‍ പ്രധാന മത്സരാര്‍ഥിയുമായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...