Connect with us

കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, തന്നെ ശാരീരികമായി പീഡിപ്പിച്ചു, പേടി കാരണം ഒന്നും തുറന്നു പറഞ്ഞിരുന്നില്ല; കങ്കണയുടെ മുന്‍ കാമുകന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

News

വിവാദങ്ങലിലൂടെ വാര്‍ത്തകളില്‍ ഇടെ പിടിക്കാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള കങ്കണ സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോളിവുഡിലെ തന്നെ വലിയ വിവാദമായി മാറിയ ഒരു സംഭവമായിരുന്നു നടന്‍ അധ്യായന്‍ സുമനുമായുള്ള കങ്കണയുടെ പ്രണയം.

പ്രണയ ബന്ധം അവസാനിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അധ്യായന്റെ തുറന്നുപറച്ചില്‍ വൈറലാകുകയാണ്. കങ്കണ തന്നെ ശാരീരികമായും മാനസികമായും വേദനിപ്പിച്ചിട്ടുണ്ടെന്നായിരുന്നു എന്നും പേടിച്ചിട്ട് താന്‍ പുറത്തൊന്നും പറഞ്ഞിരുന്നില്ലെന്നുമാണ് നടന്റെ ആരോപണം.

ആളുകള്‍ പറയുന്നത് ഇവന്‍ ഭയങ്കര പരാജയമാണ്, പരാജയപ്പെട്ട നടനാണ്, ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണ് എന്നൊക്കെയാണ്. പല പേരുകളും വിളിച്ചു. ഒരാള്‍ അവന്‍ അടുത്ത വിവേക് ഒബ്‌റോയ് ആയി മാറുകയാണെന്ന് വരെ പറഞ്ഞു’ എന്നാണ് താരം പറയുന്നത്.

കങ്കണയെക്കുറിച്ച് താന്‍ പുറത്ത് പറയാന്‍ തുടക്കത്തില്‍ ഭയപ്പെട്ടിരുന്നു. കാരണം അതുണ്ടാക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നു. എന്നാല്‍ അതോടെ ആളുകള്‍ വിഭജിക്കപ്പെട്ടുവെന്നതാണ് നല്ല കാര്യമായി അധ്യായന്‍ ചൂണ്ടിക്കാണിക്കുന്നത്. താന്‍ പറഞ്ഞത് എഴുപത് ശതമാനം ആളുകള്‍ വിശ്വസിച്ചു.

എന്നാല്‍ മുപ്പത് ശതമാനം പേര്‍ വിശ്വസിച്ചത് വൈകാരിക പ്രകടനം ആണ്. നേരത്തെ തന്റെ കരിയര്‍ നശിപ്പിച്ചത് കങ്കണ ആണെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുമെല്ലാം അധ്യായന്‍ വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖം സമീപകാലത്ത് വീണ്ടും ചര്‍ച്ചയായിരുന്നു.

More in News

Trending