ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. തുടക്കത്തിൽ ഷോയ്ക്ക് യോജിക്കാത്തയാളാണ് എന്ന തോന്നലുണ്ടാക്കിയെങ്കിലും ബിഗ് ബോസ് അവസാനിക്കുന്നതിന് തൊട്ടുമുമ്പു വരെ ഷോയിൽ തുടരാനും, ശക്തമായ തിരിച്ചുവരവ് നടത്താനും താരത്തിന് സാധിച്ചു. നേരത്തെ മോഡലിങ്ങിലും ടെലിവിഷൻ അവതാരക രംഗത്തും സജീവമായിരുന്നെങ്കിലും ബിഗ് ബോസിന് ശേഷമാണ് സൂര്യ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്.
ഷോയ്ക്ക് ശേഷം വീണ്ടും മോഡലിങ് രംഗത്ത് സജീവമാവുകയാണ് സൂര്യ. ഐശ്വര്യ റായിയുടെ ലുക്ക് പരീക്ഷിച്ചുള്ള ചിത്രങ്ങളായിരുന്നു പലപ്പോഴും സൂര്യ പങ്കുവച്ചിരുന്നത്.
ഇത്തരത്തിൽ ഐശ്വര്യയെ അനുകരിച്ചുള്ള നിരവധി ഫോട്ടോഷൂട്ടുകൾ പലപ്പോഴും ഹിറ്റാവുകയും ചെയ്തു. നിരവധി ഡാൻസ് റീലുകളും താരം പങ്കുവയ്ക്കാറുണ്ട്. വീണ്ടും ബിഗ് ബോസ് വിശേഷങ്ങളുമായി സൂര്യ എത്തിയിരിക്കുകയാണ്.
തനിക്ക് ഐശ്വര്യ റായിയുടെ ഛായ ഉണ്ടെന്ന് പറയുന്നത് എന്റെ കൂട്ടുകാരിയായ വിശ്വയാണെന്നാണ് സൂര്യ പറയുന്നത് . അന്ന് ഞാന്‍ അതൊന്നും വല്യ കാര്യമാക്കിയിരുന്നില്ല. ടിക് ടോക് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ ഈ സാമ്യത പറയാന്‍ തുടങ്ങിയത്. അങ്ങനെ ഞാന്‍ ഐശ്വര്യ റായിയുടെ ഒന്ന് രണ്ട് വീഡിയോസ് ചെയ്തു നോക്കി. അത് നന്നായി വൈറലായി. ആയിടക്കാണ് ടിക് ടോക് ബാന്‍ ചെയ്യുന്നതും.
പിന്നെ ടിക് ടോക് കണ്ട് ഇഷ്ടപ്പെട്ട് വന്ന ചിലരുമായി സഹകരിച്ച് റീക്രിയേന് പോലെ ചില കാര്യങ്ങള്‍ ചെയ്തു. അതും അത്യാവശ്യം ക്ലിക്കായി. ബിഗ് ബോസില്‍ വരുന്നതിന് മുമ്പേ ഇത് സംബന്ധിച്ച ആര്‍ട്ടിക്കിള്‍സ് ഓക്കെ വന്നിരുന്നു, അതും നമ്മള് ഒന്നും സ്വപ്നം പോലും കാണാത്ത മാധ്യമങ്ങളിലായിരുന്നു അതേ കുറിച്ച് വന്നത്. റിപ്പബ്ലിക് ചാനലില്‍ ഓക്കെ വന്നു. മേയ്ക്കപ്പ് ഓക്കെ ചെയ്ത് വരുമ്പോഴേക്കും എല്ലാവര്ക്കും ആരുടെയെങ്കിലും ഓക്കെ ഛായ ഉണ്ടാവും. അങ്ങനെ എവിടെയൊക്കെയോ ചെറിയ ഒരു ഛായയും എനിക്കുണ്ടെന്നാണ് സൂര്യ പറയുന്നത്
ഫിനാലെ ടൈമില്‍ ആദ്യം പോയി ഞാന്‍ സായിയെ കെട്ടിപ്പിടിച്ചത് സംബന്ധിച്ച് വന്‍ ഗോസിപ്പ് അടുത്തിടെ കറങ്ങി നടന്നിരുന്നെന്നും സൂര്യ അഭിമുഖത്തിൽ സൂചിപ്പിച്ചു അതിന് വേറെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല. വിജയികളെ പ്രഖ്യാപിച്ച് കഴിയുമ്പോള്‍ എല്ലാവരും ഒന്നാമത് എത്തിയ ആളുടെ അടുത്തേക്ക് ഓടിച്ചെല്ലും. എന്തെങ്കിലും കുറവ് ഉള്ളത് കൊണ്ടാകും രണ്ടാമത് എത്തിയ ആള് പിന്തളപ്പെട്ട് പോയത്. ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളു. എനിക്കും പലപ്പോഴും തലനാരിഴയ്ക്ക് ഒക്കെ ഒന്നാമത് എത്താന്‍ പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് തന്നെ എനിക്കാ ആ സാഹചര്യം നന്നായി മനസ്സിലാവും. പ്രഖ്യാപനം കഴിഞ്ഞ് സായി ഇങ്ങനെ മാറി നിന്നപ്പോള്‍ ഞാന്‍ പെട്ടെന്ന് പോയി ആളെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒത്തിരിപ്പേര് ചുറ്റും ഉള്ളതിനാല്‍ മണിക്കുട്ടന് അപ്പോള്‍ തിരക്കില്‍ കൂടിയായിരുന്നു. എന്നാല്‍ ഈ സംഭവം ഒരു ഗോസിപ്പായി മാറി. അതിപ്പോഴും കിടന്ന് കറങ്ങുകയാണ്. ബിഗ് ബോസ് കഴിഞ്ഞതോടെ എല്ലാരും എന്നെ ഒരു ചേച്ചിയായിട്ടാണ് കാണുന്നത്. മൂത്തവരാണെങ്കില്‍ അനിയത്തിക്കുട്ടിയായും കാണുന്നു. ഞാന്‍ മൂത്തതാണെങ്കിലും പലരും അങ്ങനെ കാണുന്നില്ല. ബിഗ് ബോസ് ഹൗസിനുള്ളില്‍ ആണെങ്കിലും അത് അങ്ങനെയായിരുന്നു.
അവിടെ അനൂപ് പോലും എന്നെ സൂര്യക്കുട്ടി, അല്ലെങ്കില്‍ സൂര്യ മോളെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. അനൂപിനെക്കാളൊക്കെ ഞാന്‍ മൂത്തതാണ്. പലരും എന്നെ ഒരു കുട്ടിയായി കാണുന്നു. ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം അതുകൊണ്ട് തന്നെ പ്രപ്പോസലുകള്‍ ഒന്നും വന്നിട്ടില്ല. അതില്‍ വിഷമം ഒന്നില്ലെന്നും തമാശയായി താരം പറയുന്നു.
പലരും എന്നെ സംബന്ധിച്ച് ആര്‍ട്ടിഫിഷ്യല്‍ എന്ന ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും എന്താണ് സത്യം എന്നുള്ളത് എനിക്ക് അറിയാം. നമ്മള് നമ്മളായിട്ട് നില്ക്കുക. ബിഗ് ബോസ് ഫിനാലെയില്‍ ഞാന്‍ ഭയങ്കര ബോള്‍ഡായി നിന്നു എന്നുള്ള ഒരു ഗോസിപ്പ് കേട്ടിരുന്നു. അതെകുറിച്ചൊക്കെ ഞാന്‍ എന്ത് പറയാനാണ്. എനിക്ക് എന്ത് ചെയ്യാന്‍ തോന്നുന്നു. അതാണ് അപ്പോള്‍ ചെയ്യുന്നത്. അല്ലാതെ മുന്‍കൂട്ടി തീരുമനിച്ച പ്രകാരമുള്ള പ്രവര്‍ത്തിയല്ല.
ബിഗ് ബോസിലെ ഒരോ താരത്തേയും ഭക്ഷണവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പൊളി ഫിറോസും സജനയും നല്ല എരിവുള്ള അച്ചാറാണ്. ഉപ്പേരിയുടെ കറുമുറു പോലെ ഇരിക്കുന്ന ആളാണ് റംസാന്. എപ്പോഴും ജോളിയായിരിക്കും. ‘ജില് ജില് ആയിരിക്കും’. എല്ലാ മിക്സ് ആയിട്ടുള്ള കൂട്ടുകറി പോലെയാണ് സായി. അത് നമ്മള് അവിടേയും കണ്ടതാണ്. പലപ്പോഴും പല സ്വഭാവം ആയിരിക്കുമെന്നും സൂര്യ പറയുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...