‘അനിയത്തിപ്രാവി‘ന് ലഭിച്ച പ്രതിഫലം എത്ര? വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി വെളിപ്പെടു കുഞ്ചാക്കോ ബോബൻ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ലേറ് ഹീറോ ആയിമാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ് നടൻ. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് താരം. സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഗെയിം ഷോയിൽ പങ്കെടുക്കവെയാണ് ചാക്കോച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടിയായാണ് ചാക്കോച്ചൻ തന്റെ ആദ്യപ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്. അമ്പതിനായിരം രൂപയാണ് അനിയത്തിപ്രാവിന് പ്രതിഫലമായി ലഭിച്ചതെന്ന് ചാക്കോച്ചൻ പറയുന്നു.
ഫാസില്‍ രചനയും സംവിധാനവും നിർവഹിച്ച അനിയത്തിപ്രാവ് 1997ലാണ് പുറത്തിറങ്ങിയത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിച്ചത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബൻ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു. പിന്നീട് നിറം, കസ്തൂരിമാൻ, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം യുവാക്കളുടെ ഹരമായി മാറുക ആയിരുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...