50 കോടി ക്ലബ്ബിലേക്ക് കുതിച്ച് അബ്രഹാമിന്റെ സന്തതികൾ …കേരളത്തിലും തമിഴ്നാട്ടിലും ഗൾഫിലുമായി 130 കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു …
റെക്കോർഡുകൾ മറികടന്നു മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ജൈത്രയാത്ര തുടരുകയാണ്. ഷാജി പാടൂരാണ് അബ്രഹാമിന്റെ സന്തതികൾ സംവിധാനം ചെയ്തത്. റിലീസിനെത്തി മൂന്ന് ആഴ്ചകൾ വിജയകരമായി പിന്നിട്ടിരിക്കുമ്പോളും ചിത്രം 130ലേറെ കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയാണ്.
കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ചിത്രം യുഎഇയിലും ജിസിസി അടക്കുമുള്ള ഗൾഫ് മേഖലകളിലേക്ക് എത്തിയത്. അവിടെയും വലിയ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക ലഭിച്ചത്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് വലിയൊരു റെക്കോഡാണ് അബ്രഹാമിന്റെ സന്തതികൾ തമിഴ്നാട്ടിൽ സ്വന്തമാക്കിയിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് 33.48 ലക്ഷം രൂപ സിനിമ നേടിയിരിക്കുകയാണെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.
അബ്രഹാമിന്റെ സന്തതികൾക്ക് മുൻപ് കേരളത്തിൽ തരംഗമായിരുന്ന ആദി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളുടെ കളക്ഷനെ പിന്തള്ളിയാണ് അബ്രഹാമിന്റെ തേരോട്ടം. 31.9 ലക്ഷം വരെയെ മറ്റ് സിനിമകൾ തമിഴ്നാട്ടിൽനിന്ന് നേടിയിരുന്നത്. ജൂൺ പതിനാറിന് പുറത്തെത്തിയ സിനിമ മൂന്ന് ആഴ്ചകളിലെത്തുമ്പോഴും ഹൗസ് ഫുൾ തന്നയാണ്.
ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി മാറിയ താരമാണ് ആരാധകരുടെ സ്വന്തം ദളപതി വിജയ്....