Connect with us

18 ദിവസം കൊണ്ട് 96 കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ കായംകുളം കൊച്ചുണ്ണിയെ പോലും ഞെട്ടിക്കും – 96 കളക്ഷൻ റിപ്പോർട്ട്!!!

Box Office Collections

സ്കൂൾ പ്രണയവും സൗഹൃദവുമൊക്കെ പങ്കു വച്ചെത്തിയ തൃഷ – വിജയ് സേതുപതി ചിത്രം 96 വാൻ വിജയമാണ് നേടിയത്. തമിഴ് നാടിനു പുറമെ കേരളത്തിലാണ് 96 ആഘോഷിക്കപ്പെട്ടത്. വെറും അൻപത് ലക്ഷം രൂപ ചെലവിൽ കേരളത്തിൽ വിതരണം ചെയ്ത ചിത്രം ഇതുവരെ നേടിയ ഗ്രോസ് ഏകദേശം ഏഴു കോടി രൂപയോളം ആണ്. സിനിമയുടെ വിതരണാവകാശത്തിനും പ്രമോഷനും ആകെ ചെലവായ തുകയാണ് 50 ലക്ഷം.

ഒക്ടോബര്‍ അഞ്ചിന് കേരളത്തിലെത്തിയ ചിത്രം 18 ദിവസം കൊണ്ട് നേടിയത് 7.02 കോടി രൂപ. അതായത് ബ്ലോക്ബസ്റ്റർ സിനിമകൾക്ക് ലഭിക്കുന്ന ലാഭമാണ് ഈ ചിത്രത്തിലൂടെ വിതരണക്കാരൻ സ്വന്തമാക്കിയത്.

സ്ട്രെയ്റ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ മൃദുൽ വി. നാഥ്, സുധിർ എന്നിവർ ചേർന്ന് ആണ് 96 കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ആദ്യദിവസം കേരളത്തിൽ 95 തിയറ്റുകളിലായിരുന്നു റിലീസ് ചെയ്തത്. രണ്ടാമത്തെ ആഴ്ച 106, മൂന്നാംവാരം പിന്നിട്ടപ്പോൾ 104. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും നൂറിന് മുകളിൽ തിയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നുണ്ടായിരുന്നു. മലയാളത്തിൽ ഹിറ്റായി പ്രദർശനം തുടരുന്ന കായംകുളം കൊച്ചുണ്ണിയുടെ കളക്ഷൻ റിപോർട്ടുകൾ തകർക്കുന്നതാണ് ഇതെന്നാണ് റിപോർട്ടുകൾ പറയുന്നത്.

96 movie collection report

More in Box Office Collections

Trending

Recent

To Top