‘മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു’; ചിത്രവുമായി മീര നന്ദൻ

മലയാളികളുടെ പ്രിയ താരമാണ് മീര നന്ദൻ. ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.
‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, ഒരു ഓണചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഓണ സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. “മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു” എന്നാണ് മീര കുറിച്ചിരിക്കുന്നത്.
ആരാധകർക്ക് ഓണാശംസകൾ നേർന്ന് ഓണസാരിയിലുള്ള ചിത്രങ്ങളും കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീര കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മീര തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...