മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിൽ അവതാരകനായി തുടക്കം കുറിച്ച ജീവയെ ഏറെ പ്രശസ്തനാക്കിയത് സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോ ആയിരുന്നു. തമാശകളും കൗണ്ടറുകളും രസകരമായ അവതരണശൈലിയുമൊക്കെ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ജീവ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു.
സോഷ്യൽ മീഡിയയിലും താരമാണ് ഈ ചെറുപ്പക്കാരൻ. അവതാരകയും മോഡലും നടിയുമായ അപർണ തോമസാണ് ജീവയുടെ ഭാര്യ. അപർണയും കുറച്ചുനാൾ സൂര്യ മ്യൂസിക്ക് ഷോയിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ജീവയെ പോലെ, അപർണയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്
വിവാഹത്തിൻ്റെ ആറാം വർഷത്തിലാണ് ഇരുവരും. ആറാം വിവാഹ വാർഷികത്തിന് ജീവ പങ്കുവെച്ച ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഊണിലും ഉറക്കത്തിലും മാത്രമല്ല.. ഞാൻ കുളിക്കാൻ പോയാലും എന്റെ കൂടെ നീ ഉണ്ട്… എന്റെ ഷിട്ടു മണി. ആറാം വിവാഹവാർഷികത്തിൽ ചിത്രം പങ്കുവെച്ച് കൊണ്ട് ജീവ കുറിച്ചത് ഇങ്ങനെയായിരുന്നു.
ചിത്രങ്ങൾക്ക് കമൻ്റുകളുമായി ആരാധകരുമെത്തിക്കഴിഞ്ഞു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും തങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍...
ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി...
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ...