Connect with us

സ്വർണ്ണയഴകിൽ സൂര്യ, കല്യാണം ഉടൻ? ചിത്രം വൈറൽ… കണ്ണും നട്ട് ആരാധകർ

Social Media

സ്വർണ്ണയഴകിൽ സൂര്യ, കല്യാണം ഉടൻ? ചിത്രം വൈറൽ… കണ്ണും നട്ട് ആരാധകർ

സ്വർണ്ണയഴകിൽ സൂര്യ, കല്യാണം ഉടൻ? ചിത്രം വൈറൽ… കണ്ണും നട്ട് ആരാധകർ

ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മോഡലിംഗ് രംഗത്ത് സജീവസാന്നിധ്യമായ സൂര്യ ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ സൂര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക

ഗോൾഡൻ സീരിയസ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പൊളിച്ചടുക്കി. സൂപ്പർ ആയിട്ടുണ്ട്. ഇങ്ങനെ പ്രൗഡിയോട് കൂടി കുലീന ഭാവത്തിൽ നല്ല ഐശ്വര്യമുണ്ട്. ഇങ്ങനെ എന്നും ഉദിച്ച് ഉയരട്ടെ തുടങ്ങിയ കമന്റ്കളാണ് ആരാധകർ കുറിച്ചത്

ഈ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ഉടൻ വിവാഹം പ്രതീക്ഷിക്കാമോയെന്നുള്ള ചോദ്യങ്ങളും ചിത്രത്തിനെ താഴെ കാണാൻ സാധിക്കും. ആരാധകരുടെ ചോദ്യങ്ങൾക്ക് സൂര്യ മറുപടി നല്കുമെന്നുള്ള പ്രതീക്ഷയിലാണ് സോഷ്യൽ മീഡിയ

അതേസമയം ബിഗ് ബോസ് ഫിനാലെയിൽ ധരിച്ച ചുവന്ന നിറത്തിലുള്ള ഗൗണിൽ എടുത്ത ചിത്രങ്ങൾ സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ആരാധകർ ഇരുകയ്യും നീട്ടിയാണ് അത് സ്വീകരിച്ചത്.

അടുത്തിടെ താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിരുന്നു. “അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു. ബിഗ് ബോസ് പരിപാടിയ്ക്കിടയിൽ ഈ ചിത്രത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. താനേറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിതെന്നാണ് സൂര്യ അന്നു പറഞ്ഞത്. സൂര്യയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്. മേക്കോവർ ലവർ എന്നാണ് സൂര്യ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഐശ്വര്യയുടെ കാണുകളുമായി സാമ്യമുണ്ടെന്ന രീതിയിലാണ് സൂര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളായ സൂര്യ ആര്‍ജെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അച്ഛനും അമ്മയും മാത്രമടങ്ങുന്ന സന്തുഷ്‍ട കുടുംബമാണ് തന്റേതെന്ന് സൂര്യ പലപ്പോഴും പറയാറുണ്ട് പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്ന ആഗ്രഹവുമായിട്ടാണ് ബിഗ് ബോസ്സിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ വളരെ ദുർബലയായ മത്സരാർത്ഥിയായി തോന്നിപ്പിച്ച സൂര്യ അവസാന ലാപ്പിനു തൊട്ടുമുന്‍പുവരെ ബിഗ് ബോസിൽ പിടിച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ബിഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ നിരവധി സൈബർ ആക്രമണം സൂര്യയ്ക്ക് നേരിടേണ്ടിവന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുത്ത സൂര്യ പിന്നീട് ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ തന്റെ കൊച്ച് വിശേഷങ്ങൾ പോലും ആരാധകരുമായി പങ്ക് വെക്കാറുണ്ട്

More in Social Media

Trending