ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തില്‍ വച്ചതിന് ബോളിവുഡ് താരം ദീപിക പദുക്കോണിന് രൂക്ഷ വിമര്‍ശനം. നടി ജിയാ ഖാന്റെ ശവസംസ്കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങളാണ് ദീപിക ലേലത്തില്‍ വച്ചത്. ദീപികയുടെ ലീവ്, ലോഫ്, ലൗ ഫൗണ്ടേഷനായി പണം സമാഹരിക്കുന്നതിനായാണ് ദീപിക തന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്.
നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ദീപിക ലേലത്തിന് വച്ചിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. 8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.
ഇതോടൊപ്പം ദീപിക ധരിച്ച ചെരുപ്പും വില്‍ക്കുന്നുണ്ട്. ശവസംസ്കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതാണ് പലരെയും ചൊടിപ്പിക്കുന്നത്. ആരാധകരോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം വസ്ത്രങ്ങള്‍ ലേലത്തിന് വയ്ക്കില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
ദീപികയുടെ പിആര്‍ ടീമാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. വസ്ത്രങ്ങളില്‍ പലതും പഴകിയതും പിന്നിയതുമാണ് എന്നാണ് മറ്റൊരു ആരോപണം. ദീപിക വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും താല്‍പ്പര്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതിയെന്നും താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...