
Malayalam
ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ഒരു വഴക്കിൽ തുടങ്ങിയെങ്കിലെന്താ നേടിയത് വലിയ നേട്ടം തന്നെ !
ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ഒരു വഴക്കിൽ തുടങ്ങിയെങ്കിലെന്താ നേടിയത് വലിയ നേട്ടം തന്നെ !

വിവിധ ഭാഷകളിലായി വന്ന ബിഗ് ബോസ് എല്ലാ ഭാഷകളിലും വലിയ വിജയമാണ് . സല്മാന് ഖാന് അവതാരകനായ ഹിന്ദി പതിപ്പാണ് ബിഗ് ബോസിന്റെതായി ആദ്യം തുടങ്ങിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും മറ്റ് ഭാഷകളിലുമെല്ലാം ജനപ്രിയ ഷോയ്ക്ക് സീസണുകള്‍ തുടങ്ങി . മലയാളം ബിഗ് ബോസ് സീസൺ ത്രീയാണ് പിന്നിട്ടിരിക്കുന്നത് ബിഗ് ബോസ് 3യ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ബിഗ് ബോസ് ഒടിടിയും ആരംഭിച്ചിരിക്കുന്നത്.
ടിവി ചാനലില്‍ എത്താതെ ഒടിടി പ്ലാറ്റ്ഫോമായ വൂട്ടില്‍ സട്രീം ചെയ്യുന്നു എന്നതാണ് ഇത്തവണ ബിഗ് ബോസിന്റെ പ്രത്യേകത. ആഗസ്റ്റ് ഏട്ടിന് ആരംഭിച്ച ബിഗ് ബോസ് ഒടിടി മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. പതിമൂന്ന് മല്സരാര്ത്ഥികളുമായാണ് ബിഗ് ബോസിന്റെ പുതിയ സീസണ് ആരംഭിച്ചിരിക്കുന്നത്. ആറ് ആഴ്ചകള്‍ മാത്രമാണ് ഷോ സ്ട്രീം ചെയ്യുന്നത്.
ഇത്തവണയും ബോളിവുഡ്, ടെലിവിഷന്‍ മേഖലകളില്‍ ശ്രദ്ധേയരായ സെലിബ്രിറ്റികള്‍ ബിഗ് ബോസ് ഷോയില്‍ മല്‍സരിക്കുന്നു. സല്മാന് ഖാന് പകരം സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ് ബിഗ് ബോസ് ഒടിടിയിലെ അവതാരകന്. ബിഗ് ബോസ് ഒടിടിയുമായി ബന്ധപ്പെട്ട് വന്ന പുതിയ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറയുന്നത്. ടിവി താരമായി ശ്രദ്ധേയനായ പ്രതീക് സെഹജ്പാലും ഇത്തവണ ഷോയിലുണ്ട്.
പ്രതീകിനെകുറിച്ചുളള ഒരു റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. റോഡീസ്, എംടിവി സ്പോര്‍ട്സ് വില്ല തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയനാണ് പ്രതീക് സെഹജ്പാല്‍. ദിവ്യ അഗര്വാളുമായുളള വഴക്കുകളിലൂടെയാണ് താരത്തെ ബിഗ് ബോസ് ഹൗസില്‍ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്. ആരുടെ മുന്നിലായാലും തനിക്ക് പറയാനുളള കാര്യങ്ങള്‍ കൃത്യമായി പ്രതീക് തുറന്നുപറയാറുണ്ട്. വീടിനുളളില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യതകളുളള മല്‍സരാര്‍ത്ഥിയായാണ് പ്രതീകിനെ മിക്കവരും വിലയിരുത്തിയത്.
കിച്ചണ്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ദിവ്യ അഗര്‍വാളുമായി എപ്പോഴും വഴക്കുണ്ടാക്കാറുണ്ട് പ്രതീക്. ആദ്യദിവസം തനിക്ക് വേണ്ടത് താന്‍ തന്നെ പാചകം ചെയ്യുമെന്ന് പ്രതീക് പറഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അതേസമയം പ്രതീകിന്റെ പേരിലുളള വണ്‍ മാന്‍ ആര്‍മി പ്രതീക് ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ബിഗ് ബോസ് താരത്തിന്റെ ആരാധകരാണ് കഴിഞ്ഞ ദിവസം പ്രതീകിന്റെ പേരില്‍ ട്വീറ്റുകളുമായി എത്തിയത്.
വണ്‍ മാന്‍ ആര്‍മി പ്രതീക് ആണ് ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെ കുറിച്ചുളള ട്വീറ്റുകളില്‍ ആദ്യത്തെ 100കെ നേടിയിരിക്കുന്നത്. ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരാഴ്ചയ്ക്കുളളില്‍ ട്വിറ്റര്‍ ട്രെന്‍ഡില്‍ ഒരു മല്‍സരാര്‍ത്ഥി 100കെ ട്വീറ്റുകള്‍ നേടിയിരിക്കുന്നത്. ബിഗ് ബോസിലെ തുറന്നുപറച്ചിലുകളും വീട്ടിനുളളിലെ താരത്തിന്റെ ആറ്റിറ്റ്യൂടും കൊണ്ടാണ് പ്രതീക് സെഹജ്പാലിന് ആരാധകര്‍ കൂടിയിരിക്കുന്നത്. ബിഗ് ബോസ് തുടങ്ങി ഒരാഴ്ചക്കുളളില്‍ തന്നെ താരത്തിന് ആരാധകര്‍ കൂടിയിരിക്കുകയാണ്.
മിലിന്ദ് ഗാബ, അക്ഷര സിംഗ്, കരണ്‍ നാഥ്, മുസ്കാന് ജാട്ടാന, സീഷാന്‍ ഖാന്, ദിവ്യ അഗര്‍വാള്‍, നിഷാന്ത് ഭട്ട്, ഋതിമ പണ്ഡിറ്റ്, ഷമിത ഷെട്ടി, ഉര്‍ഫി ജാവേദ്, നേഹ ഭാസിന്, രാകേഷ് ഭാപട്, പ്രതീക് സെഹജ്പാല്‍ തുടങ്ങിയവരാണ് ബിഗ് ബോസ് ഒടിടിയിലെ മല്‍സരാര്‍ത്ഥികള്‍. ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയെ ആണ് ഇത്തവണ കൂടുതല്‍ പ്രേക്ഷകരും ഉറ്റുനോക്കുന്നത്. അഭിനേത്രിയായും ഇന്റീരിയര്‍ ഡിസൈനറായും ശ്രദ്ധേയയാണ് ഷമിത.
about bigg boss
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...