Connect with us

കണ്ണില്‍ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങിയതിന്റെ ശിക്ഷ ; ഇനി ശബരിമല ശാസ്ത്താവാണേ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ.. ഒരു ലിങ്ക് പോലും നോക്കൂലാന്ന് ശപതം എടുത്തു; നടി അശ്വതിയുടെ അകൗണ്ട് ഹാക്ക് ആയത് ഇങ്ങനെ !

Malayalam

കണ്ണില്‍ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങിയതിന്റെ ശിക്ഷ ; ഇനി ശബരിമല ശാസ്ത്താവാണേ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ.. ഒരു ലിങ്ക് പോലും നോക്കൂലാന്ന് ശപതം എടുത്തു; നടി അശ്വതിയുടെ അകൗണ്ട് ഹാക്ക് ആയത് ഇങ്ങനെ !

കണ്ണില്‍ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങിയതിന്റെ ശിക്ഷ ; ഇനി ശബരിമല ശാസ്ത്താവാണേ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ.. ഒരു ലിങ്ക് പോലും നോക്കൂലാന്ന് ശപതം എടുത്തു; നടി അശ്വതിയുടെ അകൗണ്ട് ഹാക്ക് ആയത് ഇങ്ങനെ !

സീരിയല്‍ നടി അശ്വതിയുടെ സോഷ്യല്‍ മീഡിയ പേജ് കഴിഞ്ഞ ദിവസം ആരോ ഹാക്ക് ചെയ്തിരുന്നു. നടിയുടെ അക്കൗണ്ടില്‍ മോശം ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുകയുമൊക്കെ ചെയ്തിരുന്നു. രണ്ട് മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് അശ്വതി അക്കൗണ്ട് തിരിച്ച് പിടിച്ചത്.

ഇതേ കുറിച്ച് പറഞ്ഞ് നടി ഫേസ്ബുക്ക് ലൈവില്‍ എത്തുകയും എല്ലാത്തിനുമുള്ള മറുപടി നൽകുകയും ചെയ്തിരുന്നു . എന്ത് കൊണ്ടാണ് തനിക്കിങ്ങനൊരു അബദ്ധം പറ്റിയതെന്നും ഫേസ്ബുക്ക് തിരിച്ച് പിടിച്ചത് എങ്ങനെയാണെന്നും സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ കുറിപ്പിലൂടെ നടി പറയുന്നു.

‘മൂത്തവര്‍ ചൊല്ലും മുധുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും’ കണ്ണില്‍ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നല്‍കിയിട്ടുള്ള ആളാണ് മിഥുന്‍ കെ മിത്രന്‍ ചേട്ടന്‍. പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാല്‍ ഇങ്ങനത്തെയൊക്കെ കാണുമ്പോള്‍ കൈ തരിക്കും. അങ്ങനൊക്കെ കയറി ഇറങ്ങിയതിന്റെ ഫലമായിട്ട് ആരിക്കും, അത്തം ദിനത്തിന്റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി.

നല്ല സുന്ദരിയായ മദാമ്മ ‘മേഘങ്ങളില്‍ ഞാന്‍ കണ്ട മാലാഖ’ പോലൊരു സാധനം. പേജിന്റെ യാതൊരു അക്‌സസ്സും അവര്‍ക്കു വേണ്ട പ്രൊമോഷന്‍ മാത്രം ചെയ്താല്‍ മതി എന്ന് പറഞ്ഞു. അവരുടെ കുറച്ചു ലിങ്ക് അയച്ചു തന്നു. ആ ലിങ്ക് ഓപ്പണ്‍ ചെയ്തതെ എന്റെ ഓര്‍മയില്‍ ഉള്ളൂ. അത് വന്ന വേഗത്തില്‍ എന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഉണര്‍ന്നത് ഫേസ്ബുക്കിന്റെ സ്റ്റാറ്റസില്‍ മുഖം കാണിക്കാന്‍ നാണം ഉള്ളത് കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നില്‍ക്കുന്നേ എന്ന വാര്‍ത്ത കേട്ട് കൊണ്ടാണ്.

അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാന്‍ തന്നെ പോസ്റ്റുകയാണെന്നു കരുതിയും പറഞ്ഞും കമന്റ് ഇട്ടവരെ ഒക്കെ ഞാന്‍ കണ്ട് കേട്ടാ. അവരോടൊക്കെ പറയാനുള്ളത് തലയണമന്ത്രം സിനിമയില്‍ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭര്‍ത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല) സംഭവം കേട്ടതും എന്റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന്. പേജില്‍ എന്ത് കുരുത്തക്കേട് ഞാന്‍ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാന്‍ ഒറ്റ പേരെ ഒള്ളു മിഥുന്‍ ചേട്ടാ… എന്ന്. വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു.

ഞാന്‍ അത് കേള്‍ക്കേണ്ടവള്‍ ആണ്. അങ്ങനെ Smartpixmedia യുടെയും @sarathedakkanam ന്റെയും, @aveniourtechnology യുടെയും ആശ്രാന്ത പരിശ്രമത്തില്‍ എനിക്ക് തിരിച്ചു എടുത്തു തന്നു! വല്ലാതെ തകര്‍ന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും എന്നെ അറിയാവുന്നോര്‍ക്കും ഇന്‍സ്റ്റയിലും വാട്‌സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവര്‍ക്കും, കൂടെ തന്നെ എന്റെ വിഷമത്തില്‍ നിന്ന എന്റെ സുഹൃത്തുക്കള്‍ Soniya Srijith Souparnika Vijay @anusuraj @anusha, my dear bro Robin Koshy Joykutty @ദുബായ്ക്കാരന്‍ എന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അവരവരുടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കും എല്ലാം ഞാന്‍ എന്റെ സ്‌നേഹം അറിയിക്കുന്നു.

ഇനി ശബരിമല ശാസ്ത്താവാണേ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ.. ഒരു ലിങ്ക് പോലും നോക്കൂലാന്ന് ശപതം എടുത്തു. ഇതു എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല. നിങ്ങള്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോള്‍. നിങ്ങളുടെ ഏവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോള്‍ ഈ സന്തോഷം തിരിച്ചു കിട്ടിയത്. തുടര്‍ന്നും ഇതേ സ്നേഹവും, പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങടെ സ്വന്തം അശ്വതി…എന്നവസാനിക്കുന്നു അശ്വതിയുടെ കുറിപ്പ്.

about aswathy

Continue Reading
You may also like...

More in Malayalam

Trending

Recent

To Top