സിനിമയിലേയ്ക്ക് വീണ്ടും എത്തിയത് അപ്രതീക്ഷിതമായി, ഷൂട്ടിംഗ് സെറ്റില്‍ ചെന്ന് ചോദിച്ച് വാങ്ങിയതായിരുന്നു!; സിനിമയില്‍ നിന്നും സീരിയലിലേയ്ക്ക് മാറുവാനുള്ള കാരണം, തുറന്ന് പറഞ്ഞ് ബീന ആന്റണി
സിനിമയിലേയ്ക്ക് വീണ്ടും എത്തിയത് അപ്രതീക്ഷിതമായി, ഷൂട്ടിംഗ് സെറ്റില്‍ ചെന്ന് ചോദിച്ച് വാങ്ങിയതായിരുന്നു!; സിനിമയില്‍ നിന്നും സീരിയലിലേയ്ക്ക് മാറുവാനുള്ള കാരണം, തുറന്ന് പറഞ്ഞ് ബീന ആന്റണി
സിനിമയിലേയ്ക്ക് വീണ്ടും എത്തിയത് അപ്രതീക്ഷിതമായി, ഷൂട്ടിംഗ് സെറ്റില്‍ ചെന്ന് ചോദിച്ച് വാങ്ങിയതായിരുന്നു!; സിനിമയില്‍ നിന്നും സീരിയലിലേയ്ക്ക് മാറുവാനുള്ള കാരണം, തുറന്ന് പറഞ്ഞ് ബീന ആന്റണി
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ബീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും സീരിയലുകളില്‍ സജീവ സാന്നിധ്യമാണ് ബീന ആന്റണി. സിനിമയില്‍ നിന്നാണ് ബീന സീരിയലിലേയ്ക്ക് എത്തുന്നത്. 1986 പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. അതും മമ്മൂട്ടി ചിത്രമായ കനല്‍ക്കാറ്റിലൂടെ.
എന്നാല്‍ ബീനയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറായിരുന്നു. ചിത്രത്തില്‍ കനകയുടെ സുഹൃത്തായിട്ടായിരുന്നു ബീന എത്തിയത്. ഇതിന് ശേഷം നിരവധി ചിത്രങ്ങള്‍ ബീനയെ തേടി എത്തുകയായിരുന്നു. സഹോദരി കഥാപാത്രങ്ങളായിരുന്നു അധികവും. അക്കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ സഹോദരിയായും സുഹൃത്തായുമെല്ലാം ബീന അഭിനയിച്ചിട്ടുണ്ട്. 1991 മുതല്‍ ഏകദേശം 2000 വരെ സിനിമയില്‍ സജീവമായിരുന്നു ബീന. സിനിമയ്ക്കൊപ്പം തന്നെ മിനിസ്ക്രീനിലും ബീന ആന്റണി സജീവമായിരുന്നു.
ദൂരദര്‍ശനില്‍ നിന്നാണ് മിനിസ്ക്രീന്‍ കരിയര്‍ ആരംഭിക്കുന്നത്. പീന്നീട് ഏഷ്യനെറ്റ്, സൂര്യ ടിവി, അമൃത ടിവി, എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും നല്ല കഥാപാത്രങ്ങള്‍ ബീന ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമയിലേയ്ക്കുള്ള വരവിനെ കുറിച്ചും മറ്റ വിശേഷങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് ബീന ആന്‍ണി. ഒരു മാഗസീന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. വളരെ യാദ്യശ്ചികമായിട്ടാണ് വീണ്ടും സിനിമയില്‍ എത്തുന്നതെന്നാണ് ബീന പറയുന്നത്. സിനിമ സെറ്റില്‍ പോയി അവസരം ചോദിച്ച് വാങ്ങുകയായിരുന്നു.
‘ബാങ്ക് ടെസ്റ്റ് കഴിഞ്ഞ് സഹോദരനോടൊപ്പം തിരികെ വീട്ടില്‍ വരുമ്പോഴാണ് മമ്മൂട്ടി ചിത്രമായ കനന്ക്കാറ്റിന്റെ ഷൂട്ട് വഴിയില്‍ നടക്കുന്നത് കണ്ടത്. അന്ന് മമ്മൂക്കയും അവിടെയുണ്ടായിരുന്നു. അവിടെ ചെന്ന് അണിയറ പ്രവര്‍ത്തകരോട് തന്റെ അഭിനയമോഹ അറിയിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സിനിമയിലേയ്ക്ക് വിളിക്കാന്‍ ആളുകള്‍ വീട്ടിലെത്തുകയായിരുന്നു. ആകെ മൂന്ന് സീനായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. ഒരു ടെന്‍ഷനുമില്ലാതെ അത് അഭിനയിച്ചു. അതിന് ശേഷം മികച്ച അവസരങ്ങള്‍ തേടിയെത്തുകയായിരുന്നെന്നും’ ബീന ആന്റണി പറയുന്നു
സിനിമയില്‍ നിന്ന് സീരിയലുകളിലേയ്ക്ക് സജീവമായതിനെ കുറിച്ചും ബീന പറയുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ തന്നെ അടയളപ്പെടുത്തിയത് സീരിയലുകളിലൂടെയാണ്. ”തനിക്ക് കൂടുതലും ലഭിച്ചത് സഹോദരി കഥാപാത്രങ്ങളായിരുന്നു. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി. അക്കാലത്താണ് സീരിയലിലേയ്ക്ക് വിളിവന്നത്. സിനിമയെക്കാളും കൂടുതല്‍ പ്രധാന്യമുളള കഥാപാത്രങ്ങള്‍ ലഭിച്ചപ്പോള്‍ സീരിയലാണ് കരിയറെന്ന് ഉറപ്പിച്ചു. ഒരുപാട് നല്ല സീരിയലുകളും ഷോകളുമെല്ലാം ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോഴും ചെയ്യുകയാണ്. ഈ മേഖലയില്‍ നിന്നുള്ള ആളെ വിവാഹം കഴിച്ചത് കൊണ്ട് കരിയറില്‍ ബ്രേക്കു വന്നില്ലെന്നും” ബീന ആന്റണി സിനിമ വിട്ട് സീരിയലില്‍ സജീവമാകാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു.
ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് ബീന മിനീസ്ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മാനസപുത്രി,ഓട്ടോഗ്രാഫ്, അമ്മക്കിളി, ഇന്ദ്രനീലം , ചാരുലത, ഓമനത്തിങ്കള്‍ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോണ്സാമ്മ, കുഞ്ഞാലി മരക്കാര്‍, അര്‍ധചന്ദ്രന്റെ രാത്രി, ബട്ടര്‍ഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ എന്നിവയാണ് ബീനയുടെ ആദ്യകാലത്തെ പരമ്പരകള്‍. നിലവില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി, മൗനരാഗം എന്നീ പരമ്പരകളിലാണ് അഭിനയിക്കുന്നത്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...