Connect with us

അമ്മ ഇതുവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല; അതിനു ശേഷം മാത്രമേ യൂട്യൂബ് ചാനലില്‍ വീഡിയോ ഇടുന്നത് സാധ്യമാകൂ; വീഡിയോയുമായി സീമ ജി നായരുടെ മകന്‍

Malayalam

അമ്മ ഇതുവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല; അതിനു ശേഷം മാത്രമേ യൂട്യൂബ് ചാനലില്‍ വീഡിയോ ഇടുന്നത് സാധ്യമാകൂ; വീഡിയോയുമായി സീമ ജി നായരുടെ മകന്‍

അമ്മ ഇതുവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല; അതിനു ശേഷം മാത്രമേ യൂട്യൂബ് ചാനലില്‍ വീഡിയോ ഇടുന്നത് സാധ്യമാകൂ; വീഡിയോയുമായി സീമ ജി നായരുടെ മകന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് ശരണ്യയെ യാത്രയാക്കിയെങ്കിലും സീമയ്ക്ക് ശരണ്യയുടെ മരണം ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സീമ ജി നായരുടെ മകന്‍ ആരോമല്‍ പങ്കുവെച്ച വീഡിയോയാണ്. ‘അമ്മയെ കുറിച്ച് ചോദിച്ചു കൊണ്ട് നിരവധി പേര്‍ സന്ദേശം അയക്കുന്നുണ്ടെന്നും ഇതുവരെ സാധാരണ ജീവിതത്തിലേയ്ക്ക് അമ്മ മടങ്ങി എത്തിയിട്ടില്ലെന്നുമാണ് ആരോമല്‍ പറയുന്നത്. കൂടാതെ അമ്മ ഇനി സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങി എത്തിയതിന് ശേഷം മാത്രമേ യൂട്യൂബ് ചാനലില്‍ വീഡിയോ ഇടുന്നത് സാധ്യമാകുകയുള്ളൂവെന്നും സീമയുടെ മകന്‍ അപ്പു’ പറയുന്നു.

സ്വന്തം അമ്മയെ പോലെ ശരണ്യയുടെ എല്ലാ കാര്യത്തിനും കൂടെ നിന്ന വ്യക്തി സീമയായിരുന്നു. ആ സ്‌നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശരണ്യയുടെ വീടിനിട്ട പേര്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ചിലവുകള്‍ കാരണം കേറി കിടക്കാന്‍ പോലും വീടില്ലാത്ത അവസ്ഥയിലായിരുന്നു ശരണ്യ. പലരുടെയും സഹായത്തോടെയാണ് തിരുവനന്തപുരത്ത് ഒരു വീട് നിര്‍മ്മിച്ചത്. സീമയാണ് ഇതിനു മുന്നില്‍ നിന്നിരുന്നത്.

അതേസമയം, ശരണ്യയുടെ അമ്മയും വേര്‍പാടിന്റെ വേദനയില്‍ നിന്നും കരകയറിയിട്ടില്ല. ശരണ്യയുടെ അമ്മയുടെ അവസ്ഥയെ കുറിച്ച് സീമ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. അവള്‍ മരിക്കുന്ന സമയത്ത് അമ്മ അടുത്ത് ഉണ്ടായിരുന്നില്ല. സ്ഥിരമായി ആശുപത്രിയില്‍ ആയിരുന്നതിനാല്‍ മകള്‍ക്ക് കൊടുക്കാനുള്ള ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി രാവിലെ പതിനൊന്ന് മണിയോട് കൂടി അമ്മ വീട്ടിലേയ്ക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനുള്ളില്‍ അവള്‍ പോയി. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന താനടക്കമുള്ള കുറച്ച് പേര്‍ക്കേ ഇതേ കുറിച്ച് അറിവ് ഉണ്ടായിരുന്നുള്ളു. അമ്മയോട് സാവധാനം കാര്യങ്ങള്‍ പറയാമെന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല.

ശരണ്യ മരിച്ചെന്ന വിവരം എങ്ങനയോ ലീക്ക് ആയി. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം പോസ്റ്റുകള്‍ വന്ന് തുടങ്ങി. ശരണ്യയുടെ ഫോണ്‍ അമ്മയുടെ കൈയിലും ആയിരുന്നു. ചില നോട്ടിഫിക്കേഷന്‍ ആ ഫോണിലേക്ക് വന്നതോടെ അമ്മ അത് തുറന്ന് നോക്കി. ആദരാഞ്ജലികള്‍ക്കൊപ്പം മകളുടെ ഫോട്ടോ കൂടി കണ്ടതോടെയാണ് ആ വിവരം അമ്മ അറിഞ്ഞത്. സ്വന്തം മകള്‍ മരിച്ചതിനെ കുറിച്ച് അമ്മ അറിഞ്ഞത് അങ്ങനെയായിരുന്നു. പിന്നെ എങ്ങനെ അവരുടെ സമനില തെറ്റാതെ ഇരിക്കുമെന്ന് സീമ ചോദിക്കുന്നു. ഇപ്പോഴും ആ ഷോക്കില്‍ നിന്നും അവര്‍ മോചിതയായിട്ടില്ലെന്നും നടി പറയുന്നു.

അസുഖം വല്ലാതെ കൂടുതല്‍ ആയിരുന്നെങ്കിലും അവള്‍ പെട്ടെന്ന് പോവുമെന്ന് ആരും കരുതിയിരുന്നില്ല. മരണത്തെ കുറിച്ച് അവള്‍ക്കും ഭയം ഉണ്ടായിരുന്നില്ല. താന്‍ ഇപ്പോഴും മരിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു അവള്‍. ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടി ആത്മീയമായൊരു ജീവിതത്തിലേക്ക് അവള്‍ മാറിയിരുന്നു. മരണമെന്ന ചിന്ത ശരണ്യയെ അലട്ടിയിരുന്നില്ല. അങ്ങനെ പേടിച്ചിരുന്ന കുട്ടി ആയിരുന്നെങ്കില്‍ ഇത്രയും പ്രതിസന്ധികള്‍ അവള്‍ തരണം ചെയ്യില്ലായിരുന്നു എന്നാണ് സീമയുടെ അഭിപ്രായം. അവസാന ദിവസങ്ങളിലെല്ലാം ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നതായും നടി വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top