ബോളിവുഡില്‍ ഫിറ്റ്നെസിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് മലൈക അറോറ. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ ബിരിയാണി പ്രേമത്തെ കുറിച്ചാണ് മലൈക ഒരു അഭിമുഖത്തില്‍ പറയുന്നത്.
നൃത്തവും യോഗയും വര്‍ക്കൗട്ടുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാക്കി ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം കൊടുക്കുമ്പോഴും ബിരിയാണിയോടുള്ള തന്റെ പ്രണയത്തിന് ഒരു കുറവുമില്ലെന്ന് മലൈക പറയുന്നു.
‘ഞാന്‍ ബിരിയാണി കഴിക്കാനാണ് ജീവിക്കുന്നത്. എല്ലാതരം ഭക്ഷണവും കഴിക്കും, ഭക്ഷണം ഒഴിവാക്കി കൊണ്ടുള്ള പരിപാടിയില്ല. എനിക്ക് ഡയറ്റ് ഇഷ്ടമല്ല. ഒരു കഷ്ണം കേക്ക് കഴിക്കാന്‍ കൊതി തോന്നിയാല്‍ ഞാന്‍ കഴിക്കും. ചിലര്‍ക്ക് അരിയും സ്റ്റാര്‍ച്ചുമൊക്കെ പ്രശ്നമാണ്, പക്ഷേ എനിക്ക് അതൊന്നും പ്രശ്നമല്ല’ എന്ന് മലൈക പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫിറ്റ്നെസ് ചിത്രങ്ങളും വിശേഷങ്ങളുമായി താരം എത്താറുണ്ട്. അവെയല്ലാം തന്നെ വളരെ പെട്ടെന്നാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
ഷാരൂഖ് ചിത്രം ‘ദില്‍ സേ’യിലെ ‘ചെയ്യ ചെയ്യ ചെയ്യാ ചെയ്യാ’ എന്ന ഗാനരംഗത്തിലൂടെയാണ് മലൈക ശ്രദ്ധ നേടിയത്. ഈ ഗാനം മലൈകയ്ക്ക് സിനിമയില്‍ ഏറെ അവസരങ്ങള്‍ നേടി കൊടുത്തിരുന്നു. നിരവധി സിനിമകളില്‍ ഗാനരംഗത്തിലൂടെ മലൈക തിളങ്ങി.
നടന് അര്ജുന് കപൂറുമായുള്ള പ്രണയം താരത്തെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. നടനും നിര്‍മ്മാതാവും സംവിധായകനുമായ അര്‍ബാസ് ഖാന് ആയിരുന്നു മലൈകയുടെ ആദ്യ ഭര്‍ത്താവ്. 2017ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...