പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സുബി സുരേഷ്. അവതാരകയായും നടിയായുമെല്ലാം സുബി മലയാളി പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പറഞ്ഞും ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. ഇപ്പോഴിതാ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുബി സുരേഷ്.
സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രമാണ് സുബി പങ്കുവെച്ചത്. ബസില്‍ ആരും തിരിച്ചറിയാതെയുള്ള യാത്രക്കിടയില്‍ കണ്ടക്റ്റര്‍ എടുത്ത ചിത്രമാണിത്. നിരവധി സാമൂഹ്യ സേവനങ്ങളില്‍ ഭാഗമായ സന്തോഷ് പണ്ഡിറ്റ് അത്തരമൊരു യാത്രക്കായാണ് കെഎസ്ആര്ട്ടിസിയില് യാത്ര ചെയ്തത്. എറണാകുളത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കായിരുന്നു പണ്ഡിറ്റിന്റെ യാത്ര.
മാസ്ക് ധരിച്ചതിനാല്‍ താരത്തെ ആര്‍ക്കും തിരിച്ചറിയാനായില്ല. എന്നാല്‍ യാത്രയ്ക്കിടയില്‍ കണ്ടക്ടറാണ് സന്തോഷ് പണ്ഡിറ്റിനെ തിരിച്ചറിഞ്ഞത്. ആലപ്പുഴ സ്വദേശിയായ ഷഫീഖ് ഇബ്രാഹമാണ് ചിത്രം പകര്‍ത്തിയത്. ടിക്കറ്റെടുക്കാന്‍ പണം നല്‍കവെയാണ് കണ്ടക്ടര്‍ താരത്തെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഷെഫീഖ് ഫോട്ടോ എടുത്ത് ‘ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരം ആണ്. ആരവങ്ങള്‍ ഇല്ലാതെ, നമ്മളുടെ സ്വന്തം ആനവണ്ടിയില്‍. ആരാണെന്ന് പറയാമോ?’ എന്ന ക്യാപ്ക്ഷനോടെ കെസ്ആര്‍ടിസി വാട്ട്സ്അപ്പ് ഗ്രൂപ്പിലും ഫേസ്ബുക്ക് പേജിലും പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം വൈറലാവുന്നത്. പിന്നീട് സുബി സുരേഷ് അടക്കമുള്ള താരങ്ങള്‍ ചിത്രം പങ്കുവെക്കുകയും ചെയ്തു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...