
News
ഗാര്‍ഹിക പീഡന പരാതി; ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിംഗിനെതിരെ ഭാര്യ ശാലിനി തല്‍വാര്‍
ഗാര്‍ഹിക പീഡന പരാതി; ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിംഗിനെതിരെ ഭാര്യ ശാലിനി തല്‍വാര്‍

ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിംഗിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്കി ഭാര്യ ശാലിനി തല്‍വാര്‍. ഹണി സിംഗ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ പറയുന്നു.ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്
ഹണി സിംഗിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. നാല് കോടി രൂപ പ്രതിഫലം വാങ്ങുന്ന ഹണി സിംഗ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശാലിനി പറയുന്നു. ഇയാള്‍ പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് പെരുമാറിയത്.
പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി വെളിപ്പെടുത്തി. എന്നാല്‍ ഈ വിഷയത്തില്‍ ഹണി സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശാലിനി തല്‍വാറിന്റെ പരാതി പരിശോധിച്ച കോടതി ഓഗസ്റ്റ് 28ന് ഉള്ളില്‍ മറുപടി നല്കാന് ഹണി സിംഗിനോട് നിര്‍ദേശിച്ചു.
20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി ആവശ്യപ്പെട്ടിട്ടുണ്ട്. 2011ല്‍ ആണ് ഹണി സിംഗ്ഗും ശാലിനിയും വിവാഹിതരായത്. തന്റെ വിവാഹം കഴിഞ്ഞുവെന്ന കാര്യം ഇതുവരെ ഹണി സിംഗ് പരസ്യമാക്കിയിട്ടില്ല എന്നും ശാലിനി ആരോപിച്ചു.
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...