Connect with us

ബമ്പർ ലോട്ടറി 30 കോടി ലഭിച്ചത് ആ മലയാളിയ്ക്ക്, ആ ഭാഗ്യവാന്‍ ഹരിശ്രീ അശോകന്റെ മരുമകൻ

News

ബമ്പർ ലോട്ടറി 30 കോടി ലഭിച്ചത് ആ മലയാളിയ്ക്ക്, ആ ഭാഗ്യവാന്‍ ഹരിശ്രീ അശോകന്റെ മരുമകൻ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തി. ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230–ാം സീരീസ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്.
സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകനാണു സനൂപ്.

സനൂപിന്റെപേരിൽ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. എറണാകുളം സ്വദേശി സനൂപ് ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകർക്കു സനൂപുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. നാട്ടിലെ മൊബൈൽ നമ്പർ കൊടുത്തിരുന്നതിനാൽ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാർഡ്, സനൂപിന്റെ മൊബൈലിലേ‍ക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾ‍ഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു.

More in News

Trending