News
താന്‍ പഠിച്ച സ്‌കൂളില്‍ ക്ലാസ് റൂമുകള്‍ പണിയാന്‍ 18 ലക്ഷം രൂപ നല്‍കി സംവിധായകന്‍ സുകുമാര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ
താന്‍ പഠിച്ച സ്‌കൂളില്‍ ക്ലാസ് റൂമുകള്‍ പണിയാന്‍ 18 ലക്ഷം രൂപ നല്‍കി സംവിധായകന്‍ സുകുമാര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് റൂമുകള്‍ പണിയാന്‍ 18 ലക്ഷം രൂപ നല്‍കി തെലുങ്ക് സിനിമ സംവിധായകന്‍ സുകുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി ജില്ലയില്‍ മട്ടപ്പാറു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് സുകുമാര്‍ സംഭാന ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുകുമാര്‍ പഠിച്ച സ്‌കൂളാണിത്.
ക്ലാസ് റൂമുകളില്‍ ഒന്ന് ഡിജിറ്റലാണ്. സുകുമാറും എംഎല്‍എ റാപ്ക വരപ്രസാദും ഒരുമിച്ചാണ് സ്‌കൂളിന്റെ ക്ലാസ്മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സുകുമാറിന്റെ ഗ്രാമമായ മാല്‍കിപുറം മണ്ഡലത്തിന് അടുത്താണ് മട്ടപ്പാറു ഗ്രാമം സ്ഥിതി ചെയ്യുന്നത്. സുകുമാര്‍ അടുത്തിടെ 45 ലക്ഷം ഗ്രാമത്തില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി നല്‍കിയെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പുഷ്പയാണ് റിലീസ് ചെയ്യാനിരിക്കുന്ന സുകുമാറിന്റെ പുതിയ ചിത്രം. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും. പുഷ്പയില്‍ മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലാണ് പുഷ്പായില്‍ വില്ലനാകുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് പുഷ്പയില്‍ ഫഹദ് ചെയ്യുന്നത്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.