ഭാഷാഭേദമന്യെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് റാം. സംവിധാനം ചെയ്ത നാല് സിനിമകളും സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളിയാണ് നായകനാവുന്നത്.
നിവിന്‍ പോളിയും റാമിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിലെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഈ ചിത്രം ഒരു മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മലയാളത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ തമിഴ്നാട്ടില്‍ വലിയ ഫാന്‍ ഫോളോവിംഗ് നേടിയ താരമാണ് നിവിന്‍ പോളി.
എന്നാല്‍ പിന്നീട് നായകനായെത്തിയ തമിഴ് ചിത്രം റിച്ചി ബോക്സ് ഓഫീസില്‍ വിജയം നേടാതെപോയി. റാമിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന ഒരു ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വ്യക്തമാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ പ്രതികരണങ്ങള്‍. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘പേരന്പ്’ ആണ് റാം അവസാനം സംവിധാനം ചെയ്ത ചിത്രം.
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ...
മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരജോഡികളാണ് ദിലീപും മഞ്ജു വാര്യരും. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത്...