Connect with us

ചട്ടം പാലിച്ചില്ല..!; വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ നാദിര്‍ഷ-ജയസൂര്യ ചിത്രം ഈശോ പുതിയ വിവാദത്തിലേയ്ക്ക്

Malayalam

ചട്ടം പാലിച്ചില്ല..!; വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ നാദിര്‍ഷ-ജയസൂര്യ ചിത്രം ഈശോ പുതിയ വിവാദത്തിലേയ്ക്ക്

ചട്ടം പാലിച്ചില്ല..!; വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ നാദിര്‍ഷ-ജയസൂര്യ ചിത്രം ഈശോ പുതിയ വിവാദത്തിലേയ്ക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് നാദിര്‍ഷയുടെ പുതിയ ചിത്രം ഈശോ. നിരവധി പേരാണ് അഭിപ്രായങ്ങള്‍ പറഞ്ഞ് എത്തിയിരുന്നത്. ഇപ്പോഴിതാ ഈശോ പുതിയ വിവാദത്തിലേയ്ക്ക് എത്തുകയാണ്. ഈശോ എന്ന പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന ആരോപണവുമായി ഭാരവാഹികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ തന്നെ രജിസ്റ്ററേഷന്‍ നടപടികള്‍ സ്വീകരിക്കണം എന്ന ചട്ടം. എന്നാല്‍ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികള്‍ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് എക്‌സ്‌ക്യൂട്ടിവ് കമ്മറ്റി കൂടിയ ശേഷം മാത്രമേ ചിത്രത്തിന്റെ രജിസ്േ്രടഷന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു എന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം അവസാനം മാത്രമായിരിക്കും ഇനി ഒരു എക്‌സ്‌ക്യൂട്ടിവ് യോഗം ചേരുകയുള്ളു.

കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. എന്നാല്‍ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി.

ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന്‍ ‘ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള, എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍. ‘കേശു ഈ വീടിന്റെ നാഥന്‍’ ‘ഈശോ’ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക’ എന്നുമായിരുന്നു നാദിര്‍ഷയുടെ വാക്കുകള്‍

Continue Reading
You may also like...

More in Malayalam

Trending

Recent

To Top